Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ കെസിഎസ് സീനിയർ സിറ്റിസൺ ഫോറം പ്രവർത്തനോദ്ഘാടനം നടത്തി

ഷിക്കാഗോ ∙ ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനയായ സീനിയർ സിറ്റിസൺ ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം മാർച്ച് 11–ാം തിയതി സെന്റ് മേരീസ് ഇടവക വികാരി റെവ. ഫാ. തോമസ് മുളവനാൽ നിർവ്വഹിച്ചു. യോഗത്തിൽ സീനിയർ സിറ്റിസൺ കോർഡിനേറ്റർ മാത്യു പുളിക്കതൊടിയിൽ അധ്യക്ഷത വഹിച്ചു. മുളവനാലച്ചൻ ഉദ്ഘാടന പ്രസംഗത്തിൽ കെസിഎസ് സീനിയർ സിറ്റിസൺ ഫോറം ക്നാനായ സമുദായത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും വരുന്ന രണ്ടു വർഷത്തെ ഇവരുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.

ഷിക്കാഗോ കെസിഎസ് പ്രസിഡന്റ് ബിനു പൂത്തുറയിൽ, സെന്റ് മേരീസ് ഇടവക അസിസ്റ്റന്റ് വികാരി റവ. ഫാ. ബോബൻ വട്ടംപുറം എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ദൈവദാസന്മാരായ മാർ മാക്കീൽ പിതാവിന്റെയും പൂതത്തിൽ തൊമ്മി അച്ചന്റെയും ജീവിത ചരിത്രം ഉൾപ്പെടുത്തിയുള്ള സഹന വഴിയിലെ  ദിവ്യതാരങ്ങൾ എന്ന ഡോക്യുമെന്ററി വിജ്ഞാനപ്രദവും ശ്രദ്ധേയവുമായി. ജേക്കബ് മണ്ണാർകാട്ടിൽ, മാത്യു വാക്കേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്നേഹ വിരുന്നോടുകൂടി പരിപാടികൾക്ക് സമാപനമായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.