Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കള്ളനും പൊലീസും കളിക്കുന്നതിനിടെ 3 വയസ്സുകാരന് വെടിയേറ്റു

 പി. പി. ചെറിയാൻ
child-mishap

ഷിക്കാഗോ ∙ വീട്ടിൽ നാല് കുട്ടികൾ തമ്മിൽ കള്ളനും പൊലീസും കളിക്കുന്നതിനിടെ ഒരു കുട്ടി അബദ്ധത്തിൽ 3 വയസുകാരന്റെ തലയ്ക്കു നേരെ വെടിയുതിർത്തു. വെടിയേറ്റ കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വീട്ടിൽ വെച്ചിരുന്ന തോക്ക് മാതാവ് ഗ്വാഡിലോൻ ഹോളോവെയുടേതായിരുന്നു.

ഈ സംഭവത്തിൽ പിതാവ് മൈക്കിൾ(34), ഹോളൊവെ(28) എന്നിവരെ മാർച്ച് 18 വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 19 ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യമനുവദിച്ചിട്ടുണ്ട്.
കുട്ടികൾക്ക് അപകടം സംഭവിക്കാവുന്ന രീതിയിൽ ഫയർ ആം അശ്രദ്ധയായി വീട്ടിൽ വെച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

വീട്ടിലുണ്ടായിരുന്ന 5 മുതൽ 11 വരെ പ്രായമുള്ള കുട്ടികളെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോമർ ചിൽഡ്രൻസ് ആശുപത്രിയിൽ കഴിയുന്ന കുട്ടി ശസ്ത്രക്രിയക്ക് വിധേയമായെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഈ വീട്ടിൽ നിന്നും വേറെ മൂന്നു തോക്കുകൾ കൂടി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഷിക്കാഗോ മേയർ റഹം ഇമ്മാനുവേൽ  സംഭവത്തിൽ കുടുംബാംഗങ്ങളെ ഉത്കണ്ഠ അറിയിച്ചു.
വീട്ടിൽ ഫയർ ആം സൂക്ഷിക്കുന്നവർ കുട്ടികൾക്ക് ലഭിക്കാത്തവിധത്തിൽ ലോക്ക് ചെയ്തു വെയ്ക്കണമെന്ന് മേയർ  അഭ്യർത്ഥിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.