Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വീസ നയം ; ചെറിയ നഗരങ്ങളിൽ ഡോക്ടർമാരില്ലാതെ ജനം വലയുന്നു

ഫിലഡൽഫിയ ∙ ഈയടുത്ത് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് താത്കാലികമായി എച്ച്‌വൺബി വീസയുടെ പ്രീമിയം പ്രോസസിംഗ് നിർത്തിവച്ചിരിക്കുന്നതായി പ്രഖ്യാപിച്ചു. ഏറെ മാസങ്ങൾ കാത്തിരുന്ന് വീസ നടപടികൾ പൂർത്തിയാക്കുന്നതിന് പകരം രണ്ടാഴ്ച കൊണ്ട് തൊഴിലുടമകൾക്ക് വീസ കൈക്കാലാക്കുവാൻ കഴിയുമായിരുന്നു. 1,225 ഡോളർ ഫീസാണ് പ്രീമിയം പ്രോസസിംഗിന് ചാർജ് ചെയ്തിരുന്നത്. ഈ ഫീസ് അടയ്ക്കുന്ന കമ്പനികൾ ഇത്രയും ഫീസ് അടയ്ക്കാത്ത  മറ്റ് കമ്പനികളുടെ വീസ അപേക്ഷകൾക്ക് കാലതാമസം വരുത്തുന്നു എന്ന് അധികൃതർ പറഞ്ഞു.

എച്ച്‌വൺബി വീസ പദ്ധതി ഉയർത്തിയ പ്രധാന ചോദ്യം യുഎസ് തൊഴിലാളികളുടെ– പ്രത്യേകിച്ച് കംപ്യൂട്ടർ പ്രോഗ്രാമിംഗ്, എൻജിനീ‌‌യറിംഗ് എന്നീ തൊഴിലുകൾ ചെയ്തിരുന്നവരുടെ തൊഴിൽ അപഹരിക്കുകയാണോ എന്നതാണ്. എച്ച്‌വൺബി വീസ ഉപയോഗിച്ച് തൊഴിലുടമകൾ കൊണ്ടുവന്നിരുന്നവരിൽ ഡോക്ടർമാരും ഉൾപ്പെടുന്നു. പല കാരണങ്ങളാൽ ചെറിയ നഗരങ്ങളിൽ ജോലി ചെയ്യുവാൻ വൈമനസ്യം കാട്ടിയിരുന്ന അമേരിക്കൻ ഡോക്ടർമാർക്ക് പകരമാണ് വിദേശത്ത് നിന്നെത്തുന്ന ഡോക്ടർമാരെ റിക്രൂട്ട് ചെയ്തിരുന്നത്. പ്രീമിയം പ്രോസസിംഗ് നിർത്തിയിതനാൽ വിദേശീയരായ ഡോക്ടർമാരുടെ വരവ് നിലച്ചിരിക്കുകയാണ്.

അമേരിക്കയിൽ പ്രാക്ടീസ് ചെയ്യുന്നവരോ ട്രെയിനിംഗ് നേടുന്നവരോ ആയ ഡോക്ടർമാരിൽ 25% വിദേശത്ത് നിന്നെത്തിയവരാണ്. നഗര പ്രാന്തങ്ങളിലും ചെറിയ നഗരങ്ങളിലും പലപ്പോഴും ഇവരെ മാത്രമേ കണ്ടെത്താനാവൂ. 2015 ഡിസംബറിൽ അമേരിക്കയിൽ പ്രാക്ടീസ് ചെയ്യുന്ന വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം നേടിയവർ 2, 11, 460 േപരായിരുന്നു എന്ന് എജ്യുക്കേഷനൽ കമ്മീഷൻ ഫോർ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പറയുന്നു.

പെൻസിൽവേനിയയിലെ ഒരു ചെറിയ നഗരമായ കൗഡേഴ്സ്പോർട്ടിലെ കോൾ മെമ്മോറിയൽ ഹോസ്പിറ്റലിൽ ആകെയുള്ള രണ്ട് ഒബ്‌‌സ്റ്റെറീഷ്യൻസും ജോർഡാൻ പൗരന്മാരണ്. കൂടുതൽ ഡോക്ടർമാരെ വിദേശത്ത് നിന്ന് തന്നെ കൊണ്ട് വരാനുള്ള പ്രയത്നത്തിലാണ് ആശുപത്രി അധികൃതർ. നോർത്ത് ഡക്കോട്ട മെഡിക്കൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ലെബനനിൽ നിന്നുള്ള ഡോക്ടർ എൻഡിഫാർഗോ ആണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് വിദേശ വംശജരായ ഡോക്ടർമാരുണ്ട്.

മൊണ്ടാനയിലെ ഗ്രേറ്റ് ഫാൾസിൽ 15 കൗണ്ടികളിലായി 2,30,000 ജനങ്ങളുണ്ട്. ഇവിടെ ബെനഫിസ് ഹെൽത്ത് സിസ്റ്റത്തിലെ 60% ഡോക്ടർമാരും വിദേശീയരാണ്. ചെറിയ നഗരങ്ങളിൽ നിവാസികൾ തങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് ആശ്രയിക്കുന്നത് വിദേശ വംശജരായ ഡോക്ടർമാരെയാണ്. വിസ അപേക്ഷകളിൻ മേലുള്ള പുതിയ സമീപനം ഇവരിൽ പലർക്കും അത്യാവശ്യമായ വൈദ്യ സേവനം ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കും. ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിരോധന പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കും.





 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.