Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ന്യൂയോര്‍ക്ക് മലയാളി സ്‌പോർട്സ് ക്ലബിന് പുതിയ സാരഥികള്‍

newyork-sports

ന്യൂയോര്‍ക്ക്∙ ന്യൂയോര്‍ക്ക് മലയാളി സ്‌പോർട്സ് ക്ലബ്ബ് ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്വീന്‍സിലെ ടേസ്റ്റ് ഒഫ് കൊച്ചിന്‍ന്ന റസ്‌റ്റോറന്റില്‍ വച്ച് കൂടിയ പൊതു തിരഞ്ഞെടുപ്പ് യോഗത്തില്‍ വിവിധ തസ്തികയിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേനയും, തിരഞ്ഞെടുപ്പിലൂടെയും കണ്ടെത്തി.

പ്രസിഡന്റ്– ചാക്കോ എം. ഈപ്പന്‍, വൈസ് പ്രസിഡന്റുമാർ – റെജി ജോര്‍ജ്, രാജു പറമ്പിൽ, ജോൺ കോരുത്, സെക്രട്ടറി – സക്കറിയ മത്തായ്, ജോയിന്റ് സെക്രട്ടറി– സഞ്ജയ് ജോസഫ്, ട്രഷറർ– മാത്യു ചെരവേലിൽ, അക്കൗണ്ടന്റ് –വർഗീസ് ജോൺ, കോർഡിനേറ്റേഴ്സ് – രഘു (ബാഡിമിന്റൻ), മാത്യു ജോഷ്വ (ബാസ്കറ്റ്ബോൾ),  റോബി വർഗീസ് (ക്രിക്കറ്റ്), ലീജോ കള്ളിക്കാടൻ (സോക്കർ), ബോയിഡ് വർഗീസ് (വോളിബോൾ), അഡ്വൈസറി ബോർഡ്– ജോസ് കള്ളിക്കാടന്‍, സനി അമ്പൂക്കൻ,  സജി തോമസ്,  തോമസ് ഉമ്മൻ, ഷെറിൻ ഏബ്രഹാം, പോൾ ചുള്ളിയിൽ, ഓഡിറ്റർ – ബിജു ചാക്കോ.

മലയാളി സമൂഹത്തിന്റെ കായികാരോഗ്യങ്ങളില്‍, മാനസികോല്ലാസങ്ങളില്‍ പങ്കാളിയായി നിസ്തുല സേവനം അനുഷ്ഠിച്ചുവരുന്ന ക്ലബ്ബ് അതിന്റെ വിജയകരമായ മുപ്പതാം വര്‍ഷത്തിലാണിപ്പോള്‍. നിസ്വാര്‍ത്ഥമായ സേവന സന്നദ്ധതയോടെ ക്ലബ്ബിന്റെ പുരോഗതിക്ക് വേണ്ടി പരിശ്രമിച്ച മുന്‍ ഭാരവാഹികളെ പുതുതായി ചുമതലയേറ്റ ഓരോ അംഗങ്ങളും പ്രശംസിക്കുകയും അവര്‍ കൊളുത്തിയ ദീപശിഖ കെടാതെ വഹിച്ചുകൊണ്ട് മുന്നേറുമെന്ന് തീരുമാനമെടുക്കുകയും ചെയ്തു. പ്രസിഡന്റായി ഈ വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ട ഈപ്പന്‍ ചാക്കോ ക്ലബ്ബിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ആമുഖം നല്‍കി. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന മുഖ്യ കളികള്‍ നടത്താനുദ്ദേശിക്കുന്ന ദിവസങ്ങള്‍ തീരുമാനിച്ചു. ഈ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന കൈരളി കപ്പ് ടൂര്‍ണമെന്റ് പൂര്‍വ്വാധികം വര്‍ണ്ണാഭമായി കൊണ്ടാടുവാന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ക്ലബ്ബ് അംഗങ്ങളും സദസ്സും ഭാരവാഹികള്‍ക്ക് ആശംസകളും അനുമോദനങ്ങളും നല്‍കി.  അത്താഴത്തിനു ശേഷം യോഗം സമംഗളം പിരിഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.