Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘അമ്മ മലയാളം’ സമ്മേളനം ഒക്ടോബർ 7ന്

binoy

ന്യൂയോർക്ക്∙ പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷയും സാഹിത്യവും കൂടുതൽ പ്രസക്തമാകണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അമ്മ മലയാളത്തിന്റെ പ്രവർത്തനങ്ങൾ ലോകവ്യാപകമാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അമേരിക്കൻ മലയാളിയും എഴുത്തുകാരനുമായ  ബിനോയ് സെബാസ്റ്റ്യൻ. ഗായകൻ ഡോ.കെ.ജെ.യേശുദാസിനെ ആണ് അമ്മ മലയാളത്തിന്റെ രക്ഷകർത്താവായി ഉദ്ദേശിക്കുന്നത്. അദ്ദേഹം  ഒക്ടോബർ 7ന് ഹാലിഫാക്സിൽ നടക്കുന്ന അമ്മ മലയാളത്തിന്റെ സമ്മേളത്തിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷയെന്നും ബിനോയ് സെബാസ്റ്റ്യൻ അറിയിച്ചു.

ലോകസാഹിത്യത്തിൽ മലയാള സാഹിത്യം കൂടുതൽ ചർച്ചചെയ്യപ്പെടണം. കേരളത്തേക്കാൾ ഇപ്പോൾ മലയാള സംസ്കാരം വച്ചു പുലർത്താൻ ശ്രമിക്കുന്നത് വിദേശ മലയാളികളാണ്. അമ്മ മലയാളത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ വഴി കൂടുതൽ പ്രചരിപ്പിക്കണം എന്നാണ് ആഗ്രഹം.

അമേരിക്കൻ മലയാളികളായ എഴുത്തുകാർക്കിടയിൽ എഴുത്തിന്റെ പ്രസക്തി കുറഞ്ഞു പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. വായനയുടെ കുറവ് മാറണം. വായിക്കാൻ പോയാൽ എഴുതാൻ സമയം കിട്ടില്ലെന്നു ചിന്തിക്കുന്നവരാണ് അവിടെ അധികവും. വായനയിലേക്കു ശ്രദ്ധ പതിപ്പിക്കണം. ആ അവസ്ഥയിലേക്കു അമേരിക്കയിലെ എഴുത്തുകാർ മാറണമെന്നും ബിനോയ് സെബാസ്റ്റ്യൻ പറഞ്ഞു. കേരളത്തിലുള്ള എല്ലാ എഴുത്തുകാരെക്കാലും അനുഭവ സമ്പത്തുള്ളവാണ് അമേരിക്കൻ എഴുത്തുകാർ. ഒരുപാട് സംസ്കാരങ്ങളുടെ സമന്വയമാണ് അമേരിക്കയിൽ ഉള്ളതെന്നും ബിനോയ് വ്യക്തമാക്കി.

ഡാലസിൽ മലയാള മനോരമ അസോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, നടനും എഴുത്തുകാരനുമായ തമ്പി ആന്റണി, ഫാ.ജോൺ പിച്ചാപ്പള്ളി എന്നിവരുടെ സാന്നിധ്യത്തിൽ രണ്ടു മാസം മുൻപാണ് അമ്മ മലയാളത്തിനു തുടക്കം കുറിച്ചത്.


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.