Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ആഘോഷിക്കുന്നു

divinemercy_pic

മയാമി∙ കോറല്‍സ്പ്രിംഗ് ആരോഗ്യമാതാ ഫൊറോന ദേവാലയത്തില്‍ എസ്എംസിസിയുടെ നേതൃത്വത്തില്‍ ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഉയിര്‍പ്പ് തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവത്തിന്റെ അപരിമേയമായ കരുണയെ അനുസ്മരിക്കുന്ന സുദിനമാണ്. പുതു ഞായറാഴ്ച ദിവ്യകാരുണ്യ മഹത്വത്തിനായുള്ള തിരുനാളായി സഭ ആചരിക്കുന്നു.

ദിവ്യകാരുണ്യ ഭക്തി ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന് വിശുദ്ധ ഫൗസ്റ്റീനായോട് ദൈവം വെളിപ്പെടുത്തി കൊടുത്തതു മുതലാണ് കരുണയുടെ നൊവേനയ്ക്കും ജപമാലയ്ക്കും കൂടുതല്‍ പ്രചാരം ലഭിച്ചത്. ഡിവൈന്‍ മേഴ്‌സി ജപമാലയും, നൊവേനയും ചൊല്ലിയാല്‍ ദണ്ഡവിമോചനം ലഭിക്കാന്‍ ഇടയാകുമെന്നു സഭ പഠിപ്പിക്കുന്നു.

ദുഃഖ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ഒ‍ൻപതു ദിവസത്തെ ഡിവൈന്‍ മേഴ്‌സി നൊവേന പരിസമാപിക്കുന്നത് ഡിവൈന്‍ മേഴ്‌സി തിരുനാളിനോടൊപ്പമാണ്.

മേയ് 23 ഞായറാഴ്ച രാവിലെ 8.30-ന് ഫാ. റിജോ ജോണ്‍സന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, നൊവേന സമര്‍പ്പണവും ലദീഞ്ഞും തുടര്‍ന്ന് എസ്എംസിസിയുടെ നേതൃത്വത്തില്‍ നേര്‍ച്ച വിതരണവും സദ്യയും നടത്തപ്പെടും. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ. തോമസ് കടുകപ്പള്ളിയും, സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.