Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്ലോറിഡയിൽ മലയാളിയെ വെട്ടിപ്പരുക്കേൽപ്പിച്ചു

ജയിംസ് വർഗീസ്
jeremiaarrest

ഫ്ലോറിഡ ∙ മലയാളി സ്റ്റോർ ജീവനക്കാരനെ ഫ്ലോറിഡായിൽ കറുത്തവർഗ്ഗക്കാരൻ വെട്ടിപ്പരുക്കേൽപ്പിച്ചു.ഡിക്സി  ഹൈവേയ്ക്കു സമീപം ഡോളർ സ്റ്റോറിലെ ജീവനക്കാരനായ കണ്ണൂർ സ്വദേശി ഷിനോയി മൈക്കിളിനാണ് പരുക്കേറ്റത്. കടയിലെ മറ്റൊരു ജീവനക്കാരിയെ കറുത്ത വർഗ്ഗക്കാരൻ ചീത്തവിളിച്ചതിനെ തുടർന്ന് ഇടപെട്ട ഷിനോയിയെ വർഗ്ഗീയ വിദ്വേഷിയായ കറുത്ത വർഗക്കാരൻ വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു.

ആക്രമി ജെറമിയ ഹെൻറിക്സ് എന്ന കറുത്ത വർഗ്ഗക്കാരനെ പൊലീസ് പിടികൂടി. അറേബ്യൻ മുസ്‍ലിമുകളെ തനിക്കിഷ്ടമില്ലെന്നും, മുസ് ലിമെന്ന ധാരണയിലാണ് ആക്രമിച്ചതെന്നും ജെറമിയ പൊലീസിനോടു പറഞ്ഞു.വർഗ്ഗീയാക്രമണകുറ്റം ചുമത്തി പ്രതിയെ പൊലീസ് മാർട്ടിൻ കൗണ്ടി ജയിലിലടച്ചു. പരിക്കേറ്റ ഷിനോയിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.