Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നോർത്ത് ഈസ്റ്റ് റീജിയൻ മാർത്തോമ യുവജന സഖ്യത്തിന് നവനേതൃത്വം

new-leader

ന്യുയോർക്ക്∙ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ നോർത്ത് ഈസ്റ്റ് റീജിയൻ യുവജന സഖ്യത്തിന് പുതിയ നേതൃത്വം. പ്രവർത്തന പന്ഥാവിൽ നൂതനമായ കർമ്മ പരിപാടികളോടെ മുന്നോട്ടു പ്രയാണം ചെയ്യുന്ന നോർത്ത് ഈസ്റ്റ് മാർത്തോമ്മാ യുവജന സഖ്യത്തിനെ വരുന്ന മൂന്നു വർഷം കർമ്മ നിരതരും പ്രതിഭാ ശാലികളുമായ നേതൃത്വനിര നയിക്കും. പ്രസിഡന്റായി റവ. ജേക്കബ് ജോൺ (ശാലേം മാർത്തോമ്മാ ചർച്ച്, സെക്രട്ടറി റിജ വർഗീസ് (എപ്പിഫനി മാർത്തോമ്മാ ചർച്ച്), ട്രഷറർ ജെയ്ൻ ജോർജ് (സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ദൈവരാജ്യ മൂല്യങ്ങൾ ഉൾക്കൊണ്ട് യുവജന സഖ്യത്തിനെ കൂടുതൽ തിളക്ക മുള്ള പ്രവർത്തനങ്ങളുമായി  മുൻപോട്ടു നയിക്കുവാൻ പുതിയ ഭരണ സമിതി ഏവരുടേയും പ്രാർഥനാ നിർഭരമായ സഹായ സഹകരണങ്ങൾ ആവശ്യപ്പെട്ടു. പുതിയ കാൽവെയ്പ്പുകളുമായി തുടർന്നുള്ള കാലയളവിൽ മികവുറ്റ പ്രവർത്ത നങ്ങൾ കാഴ്ച്ച വെയ്ക്കുവാൻ നവനേതൃത്വത്തിനു സാധ്യമാകട്ടെയെന്ന് കഴിഞ്ഞ മൂന്നു വർഷം നോർത്ത് – ഈസ്റ്റ് മാർത്തോമ്മാ യുവജന സഖ്യത്തിന് കർമ്മ നിരതമായ നേതൃത്വം നൽകിയ ലാജി തോമസ് (വൈസ് പ്രസിഡന്റ്), സന്തോഷ് ഫിലിപ്പ് (സെക്രട്ടറി), ലിബു കോശി (ട്രഷറർ) എന്നിവർ ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.