Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫിലഡൽഫിയയിൽ ഓണാഘോഷ പരിപാടികൾക്ക് ട്രൈസ്റ്റേറ്റ് കേരള ഫോറം നേതൃത്വം നൽകും

tristate

ഫിലഡൽഫിയ∙ 2017 ലെ ഓണാഘോഷ പരിപാടികൾ വൻ ആഘോഷമാക്കാൻ ട്രൈസ്റ്റേറ്റ് കേരളാ ഫോറം വിവിധ സബ് കമ്മിറ്റികൾക്ക് രൂപം കൊടുത്തു. സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലഡൽഫിയയിലെ 15 സാമുദായിക സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയിലാണ് ഓണ പരിപാടികൾക്ക് രൂപം കൊടുത്തിട്ടുള്ളത്. ഓണാഘോഷത്തോട് അനുബന്ധിച്ച് കലാപരിപാടികളും ഓണസദ്യയും, വടം വലി, 56 ടൂർണമെന്റ്,ഡാൻസ് മത്സരം എന്നിവയും നടത്തും.

2017 സെപ്റ്റംബർ 3 നു നടക്കുന്ന വടം വലി മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന മത്സരാർത്ഥികൾക്ക് ദിലീപ് ജോർജ് (484 431 6454 ), ഫിലിപ്പോസ് ചെറിയാൻ (215 605 7310 ), ലെനോ സ്കറിയ(267 229 0355 ), മാത്യൂസൺ സ്കറിയ(267  251 5094) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഓഗസ്റ്റ് 19 നു ആരംഭിക്കുന്ന 56 ടൂർണമെന്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കോ ഓർഡിനേറ്ററുമാരായ വിൻസെന്റ് ഇമ്മാനുവേൽ (215 880 3341), മാത്യു ജോസഫ് (215 742 4587)  എന്നിവരുമായി  ബന്ധപ്പെടേണ്ടതാണ്. സെപ്റ്റംബർ 3 നു നടക്കുന്ന ഡാൻസ് മത്സരങ്ങൾക്ക് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോ ഓർഡിനേറ്റർ അനൂപ് ജോസഫിനെ (267 423 5060) ബന്ധപ്പെടേണ്ടതാണ്.

കർഷക ശ്രീ അവാർഡിനായി മത്സരിക്കുന്നവർ കോ ഓർഡിനേറ്റർ മോഡി ജേക്കബിനെ (215 667 0801)  ബന്ധപ്പെടാവുന്നതാണ്. എല്ലാ മത്സര വിജയികൾക്കും ക്യാഷ് അവാർഡ് നൽകും. കൂടുതൽ വിവരങ്ങൾക്ക്– ചെയർ പേഴ്സൺ റോണി വർഗീസ് (267 243 9229 ), ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാല (267 322  8527), ട്രസ്റ്റി ടി ജെ തോംസൺ (215-429-2442 )


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.