Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കല്‍ഭൂഷന്റെ ജീവനു വേണ്ടി നിങ്ങളുടെ ഒരൊപ്പ്; വൈറ്റ് ഹൗസ് പെറ്റീഷനില്‍ ഒപ്പു വയ്ക്കാം

kal-white-petetion

വാഷിങ്ടണ്‍∙ പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കല്‍ഭൂഷണ്‍ യാദവിനെ രക്ഷിക്കാന്‍ ട്രംപ് ഭരണകൂടം ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം വൈറ്റ്ഹൗസ് പെറ്റീഷന്‍ തയാറാക്കി.

ഏപ്രില്‍ 14-നു 'വി ദി പീപ്പിള്‍ പെറ്റീഷന്‍' എന്ന പേരില്‍ വൈറ്റ്ഹൗസ് വെബ്‌സൈറ്റിലാണു ഒപ്പു ശേഖരണം ആരംഭിച്ചിരിക്കുന്നത്. മേയ് 14-നു മുമ്പായി ഒരു ലക്ഷത്തോളം ഒപ്പുകള്‍ ശേഖരിച്ചെങ്കില്‍ മാത്രമേ വിഷയത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണത്തിന് യോഗ്യത നേടുകയുള്ളു. 2248 പേര്‍ ഇതുവരെ പരാതിയില്‍ ഒപ്പുവച്ചു. പരാതിയില്‍ ഒപ്പുവയ്ക്കാനായി ക്ലിക്ക് ചെയ്യുക

കല്‍ഭൂഷണ്‍ യാദവ് പാക്കിസ്ഥാനില്‍ ചാരവൃത്തി ചെയ്തുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നു പരാതിയില്‍ പറയുന്നു. യാദവുമായി ഇന്ത്യന്‍ കോണ്‍സുലാറിനു ബന്ധപ്പെടാന്‍ അനുമതി നല്‍കാത്തതു തന്നെ ആരോപണം തെറ്റാണെന്നതിനു തെളിവാണ്. ഈ സാഹചര്യത്തില്‍ ചെയ്യാത്ത കുറ്റത്തിനു കല്‍ഭൂഷന്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.