Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒടുവിൽ അധ്യാപകൻ അറസ്റ്റിൽ; വിദ്യാർഥിനി സുരക്ഷിത

പി. പി. ചെറിയാൻ
ht

കലിഫോർണിയ∙ മുപ്പത്തിയെട്ടു ദിവസം അമേരിക്കൻ പൊലീസിനെ വട്ടം കറക്കിയ അധ്യാപകൻ അമ്പത് വയസ്സുള്ള ടാഡ്കുമ്മിൻസ് പൊലീസിന്റെ പിടിയിലായി. കലിഫോർണിയ ബിസിൽ വില്ലയിലെ കാബിനിൽ  ഒളിച്ചു കഴിയുകയായി രുന്ന കുമ്മിൻസിനെ ഇന്ന് (വ്യാഴം) രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ടെന്നിസ്സി മൗരി കൗണ്ടി പബ്ലിക് സ്കൂൾ അധ്യാപകനായ കുമ്മിൻസ് 15 വയസ്സുള്ള വിദ്യാർഥിനി ഏലിസബത്ത് തോമസുമായാണ് മാർച്ച് 13 ന് അപ്രത്യക്ഷമായത്.

ചില സൂചനകൾ ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച അർദ്ധരാത്രി കാബിൻ വളഞ്ഞ് പൊലീസ് രാവിലെ വരെ കാത്തിരിക്കുകയായിരുന്നു. അതിരാവിലെ വാതിൽ തുറന്ന് പുറത്തുവന്ന കുമ്മിൻസ് പൊലീസിനെ കണ്ടപ്പോൾ സാഹസത്തിനൊന്നും മുതിരാതെ കീഴടങ്ങുകയായിരുന്നു.

കാബിനകത്തുനിന്നും പൊലീസ് രണ്ട് റിവോൾവർ കണ്ടെടുത്തു. പത്രസമ്മേളനത്തിൽ റ്റിബിഐ വക്താവ് ഒസെ ഡിവിനാണ്  ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. മൈനറായ പെൺകുട്ടിയെ തട്ടികൊണ്ടുപോയതിനും ലൈംഗീക ബന്ധം പുലർത്തിയ തിനുമാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയകുയാണെങ്കിൽ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.