Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ട്രംപിനെതിരെ ആഞ്ഞടിച്ചു ഹിലറി

പി. പി. ചെറിയാൻ
hilary

ന്യുയോർക്ക് ∙ എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിലറി ക്ലിന്റൻ ട്രംപ് ഭരണകൂടത്തിനെതിരെ ശക്തമായ  പ്രക്ഷോഭണത്തിനൊരുങ്ങുന്നു. 2016 തിരഞ്ഞെടുപ്പു പ്രചരണത്തിൽ എൽജിബിടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് താനാണെന്നവകാശപ്പെട്ട ട്രംപ്, ഒർലാന്റൊ നൈറ്റ് ക്ലബിൽ ഇവർക്കെതിരെ നടത്തിയ വെടിവെപ്പിൽ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നതായും ഹിലറി ചൂണ്ടിക്കാട്ടി.

എൽജിബിടി  കമ്മ്യൂണിറ്റി ന്യുയോർക്കിൽ ഏപ്രിൽ 20 വ്യാഴാഴ്ച വൈകിട്ട് സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഹിലറി. അമേരിക്കയിലെ ആദ്യ ആർമി സെക്രട്ടറിയായിരുന്ന എൽജിബിടി എറിക്ക് ഫാനിങ്ങിനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്തു. എക്കാലത്തും ഈ സമൂഹത്തിനോടു ശത്രൂത പുലർത്തിയിരുന്ന  മാർക്ക് ഗ്രിറനിനെ ആർമി സെക്രട്ടറിയായി നിയമിച്ചതിനേയും ഹിലറി  വിമർശിച്ചു.

എയ്ഡ്സ്, എച്ച്ഐവി ഗവേണത്തിനു ഫണ്ട് വെട്ടിക്കുറച്ച നടപടിയിലും ഹിലറി ട്രംപിനെ കുറ്റപ്പെടുത്തി. എൽജിബിടി സമൂഹം നാളിതുവരെ അനുഭവിച്ചിരുന്ന അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതു വരെ സമരം തുടരുമെന്ന് ഹിലറി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പൊതുരംഗത്ത് സജ്ജീവ സാന്നിധ്യമായി മാറുകയാണ് ഹിലറി.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.