Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫോക്സ് ന്യൂസിന്റെ മുൻ മേധാവി റോജർ എയ്ൽസ് നിര്യാതനായി

FOX-AILES/

ന്യൂയോർക്ക് ∙ ഫോക്സ് ന്യൂസ് ചാനലിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് റോജർ എയ്ൽസ് (77) നിര്യാതനായി. മാധ്യമ രാജാവ് റുപ്പർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഫോക്സ് ന്യൂസ് ചാനൽ തലപ്പത്തുനിന്നു ലൈംഗിക അപവാദവുമായി ബന്ധപ്പെട്ടാണു നേരത്തേ റോജർ എയ്ൽസ് രാജിവച്ചത്.

തുടർന്ന് അദ്ദേഹം മർഡോക്കിന്റെ അനൗദ്യോഗിക മാധ്യമ ഉപദേഷ്ടാവായി തുടരുകയായിരുന്നു. ഫോക്സ് ന്യൂസിനെ യുഎസിലെ രാഷ്ട്രീയമായി ശക്തവും ശ്രദ്ധേയവുമായ ചാനലായി വളർത്തിയെടുത്തതു റോജർ എയ്ൽസ് ആയിരുന്നു. യുഎസിലെ റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെ ഉപദേഷ്ടാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.