Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആറു വയസുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി

പി. പി. ചെറിയാൻ
boy

മിസിസിപ്പി ∙ ആറുവയസുകാരനെ പാർക്കിങ്ങ് ലോട്ടിൽ നിന്നും തട്ടികൊണ്ടു പോയി വെടിവെച്ചു കൊലപ്പെടുത്തിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

കിങ്ങ്സ്റ്റൻ എന്ന കുട്ടിയെ കാറിലിരുത്തി യാത്ര ചെയ്യുകയായിരുന്നു മാതാവ്. ഈ സമയത്തു കാറിലെത്തിയ യുവാക്കൾ സ്റ്റാർട്ട് ചെയ്ത നിർത്തിയിരുന്ന  കാറിൽ കയറ്റി കുട്ടിയയേയും കൊണ്ടു സ്ഥലം വിടുകയായിരുന്നു. തുടർന്ന് ആംബർ അലർട്ട് പ്രഖ്യാപിച്ചുവെങ്കിലും അധികം താമസിയാതെ പത്ത് മൈൽ അകലെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായും  കാറിനകത്തുണ്ടായിരുന്ന കുട്ടി വെടിയേറ്റു മരിച്ചു കിടക്കുകയുമായിരുന്നു വെന്നും ഹിന്റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

washington-dwan-wakefield

ഫസ്റ്റ്ഗ്രേഡ് ഗ്രാജുവേഷൻ കഴിഞ്ഞ ദിനം തന്നെയായിരുന്നു കുട്ടി കൊല്ലപ്പെട്ടതും. കുട്ടിയെ യുവാക്കളിൽ ആർക്കെങ്കിലും നേരത്തെ അറിയാമായിരുന്നുവോ എന്നും പൊലീസ് സംശയിക്കുന്നു. അറസ്റ്റു ചെയ്ത മൂന്നു പേരേയും മാഡിസൺ കൗണ്ടി ഡിറ്റെൻഷൻ സെന്ററിലേക്കയച്ചു.  എഫ്ബിഐ അന്വേഷണം ഏറ്റെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.