Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോയില്‍ കാറപകടത്തില്‍ മലയാളി യുവാവു മരിച്ചു

abymathew എബിന്‍ മാത്യു

ഷിക്കാഗോ ∙ ഷിക്കാഗോയിലെ വില്ലോ ബ്രൂക്കില്‍ കാറപകടത്തില്‍ മലയാളി യുവാവു മരിച്ചു. കണ്ണൂര്‍ സ്വദേശി എബിന്‍ മാത്യുവാണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം വാങ്ങാനെത്തുമ്പോള്‍ എബിന്‍ സഞ്ചരിച്ച നിസാനില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്കും പരിക്കേറ്റു.

car-acci പൊലീസ് പിടിയിലായ മാര്‍ലന്‍ മൈല്‍സ്‌

ഇടിയുടെ ആഘാതത്തില്‍ എബിന്റെ നിസ്സാന്‍ കാര്‍ തകിടം മറിഞ്ഞു. എബി സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ മറ്റു നാലുപേരെയും ഗുഡ് സ്മരിറ്റന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 27 കാരനായ എബി മാത്യു നാട്ടില്‍ പോയി വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയെങ്കിലും പൊലീസ് പിന്നീട് ഡ്രൈവറെ പിടികൂടി. മാര്‍ലന്‍ മൈല്‍സ് എന്ന പത്തൊമ്പതുകാരനാണ് അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.