Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാംപ് മേയ് 20 ന്

പി.പി. ചെറിയാന്‍
india

ഹൂസ്റ്റൺ∙ ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാംപ് ഡാലസില്‍ സംഘടിപ്പിക്കുന്നു. മേയ് 20 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ഇന്ത്യ അസോസിയേഷന്‍ ഓഫ് ടെക്‌സസ്, നോര്‍ത്ത് സെന്‍ട്രല്‍ എക്‌സ്പ്രസ് വേ, റിച്ചാര്‍ഡ്‌സണിലാണു ക്യാംപിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.

con2

അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാംപില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫിസില്‍ അയയ്ക്കാന്‍ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. www.iant.org (ഐഎഎന്‍ടി.ഓര്‍ഗ) എന്നീ വെബ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.