Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആവേശ തിരയിളക്കി ദിലീപ് ഷോ ഷിക്കാഗോയിൽ പെയ്തിറങ്ങി

dileep-show01

ഷിക്കാഗോ ∙ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മേയ് 13ന് ഗേറ്റ് വേ തിയറ്ററിൽ നടന്ന ഫണ്ട് റൈസിങ്  പ്രോഗ്രാം  ദിലീപ് ഷോ 2017 അവതരണ മികവിലൂടെ ഷിക്കാഗോ മലയാളികളുടെ ഇടയിൽ ആവേശത്തിരയിളക്കി പെയ്തിറങ്ങി. ശനിയാഴ്ച വൈകിട്ട് 7നു ക്നാനായ റീജിയൺ ഡയറക്ടർ റവ. ഫാ. തോമസ് മുളവനാൽ തിരികൊളുത്തി ഉദ്ഘാടനം ചെയ്ത പ്രോഗ്രാം രാത്രി 11 മണിക്കാണ് അവസാനിച്ചത്. അമേരിക്കയിൽ ഈ വർഷം വന്ന ഏറ്റവും വലുതും കലാകാരന്മാരെക്കൊണ്ട് സമ്പന്നവുമായ ദിലീപ് ഷോ  2017 നടന്നിടത്തെല്ലാം വൻ വിജയമായിരുന്നു.

മലയാളത്തിലും തമിഴിലുമായി കലാമൂല്യമുള്ളതും ജനശ്രദ്ധയാകർഷിച്ച തുമായ ധാരാളം ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുടുംബ മനസ്സുകളിൽ ഇടം നേടിയ ദിലീപും സംഘവും അടിപൊളി ഗാനങ്ങളും നൃത്തങ്ങളും സൂപ്പർഹിറ്റ് കോമഡി ഷോകളുമാണ് സ്റ്റേജിൽ അവതരിപ്പിച്ചത്.

നാദിർഷാ അണിയിച്ചൊരുക്കിയ ഈ ഷോയിൽ ദിലീപിനെ കൂടാതെ റിമി ടോമി, കാവ്യാ മാധവൻ, രമേഷ് പിഷാരടി, ധർമ്മജൻ, നമിത് പ്രമോദ്, കൊല്ലം സുധി, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂർ ജോർജ്, റോഷൻ ചിറ്റൂർ, സമദ് തുടങ്ങി 26 ൽപ്പരം കലാകാരന്മാർ സദസിനെ ആവേശത്തിന്റെ നിറുകയിൽ എത്തിച്ചു. ഷിക്കാഗോയിൽ വളരെ നാളുകൾക്കു ശേഷമാണ് ഇത്രയും ജനപങ്കാളിത്തമുള്ള ഒരു സ്റ്റേജ് ഷോ അരങ്ങേറിയത്.

ഗേറ്റ് വേ തിയേറ്റർ നിറഞ്ഞു നിന്ന ഷോയുടെ ടിക്കറ്റുകൾ അവസാനദിവസം സോൾഡ് ഔട്ടായി. ഈ ഷോ ഒരു മെഗാഷോ ആക്കി മാറ്റിയ ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഷിക്കാഗോ കെസിഎസിന്റെ നന്ദിയും കടപ്പാടും ഷിക്കാഗോ കെസിഎസ് വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു. ദിലീപ് ഷോയ്ക്ക് ബിനു പൂത്തുറയിൽ, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടിൽ, ഡിബിൻ വിലങ്ങുകല്ലേൽ, ഷിബു മുളയാനിക്കു ന്നേൽ, ബൈജു കന്നേൽ, തോമസ് പൂതക്കരി, ജിനോ കക്കാട്ടിൽ, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, സാജൻ പച്ചിലമാക്കിൽ  എന്നിവർ  നേതൃത്വം നൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.