Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇസ്രായേൽ തലസ്ഥാനം ജറുസലേമാക്കണമെന്ന് യുഎസ് ഇവാഞ്ചലിക്കൽ ലീഡേഴ്സ്

പി. പി. ചെറിയാൻ
Embassy-Jerusalem-

ന്യൂയോർക്ക് ∙ അമേരിക്കൻ ക്രിസ്ത്യൻ ലീഡേഴ്സ് ഫോർ ഇസ്രയേൽ (ACLI) സംഘടനയുടെ ആഭിമുഖ്യത്തിൽ 60 ഇവാഞ്ചലിക്കൽ ലീഡേഴ്സ് ഇസ്രായേലിന്റെ തലസ്ഥാനം ജറുസലമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കത്തയച്ചു. ടെൽത്തവനെൽ നിന്നും യുഎസ് എംബസി ജെറുശലേംമിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

1995 ജെറുസലേം എംബസി ആക്ട് 1995 അനുസരിച്ചു ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേമാണെന്ന് അംഗീകരിക്കുകയും 1999 മെയ് 31 ന് തലസ്ഥാനം അവിടേക്ക് മാറ്റണമെന്ന് യുഎസ് പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.

2016 ൽ  ചേർന്ന ഔദ്യോഗിക റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷൻ ഇസ്രയേലിന്റെ തലസ്ഥാനം ജെറുസലേം ആണെന്നും ആയതിനാൽ യുഎസ് എംബസി അങ്ങോട്ട് മാറ്റണമെന്നും തീരുമാനിച്ചിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടി തീരുമാനത്തെ ആദരിച്ചു ട്രംപിനു വോട്ടു ചെയ്യണമെന്ന്  അഭ്യർത്ഥിച്ചതിന്റെ പരിണിത ഫലമാണ് ട്രംപിന്റെ വിജയം ഉറപ്പിക്കനായതെന്നും ഇവർ അവകാശപ്പെടുന്നു.

ട്രംപിന് മുമ്പുണ്ടായിരുന്ന മൂന്ന് പ്രസിഡന്റുമാർ പരാജയപ്പെട്ടിടത്ത്  ട്രംപ് വിജയിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഡോ. ജെറി ജോൺസൻ, ഡോ. ജോൺ ഹാഗി ഗോർഡൻ റോബർട്ട്സൺ, ഡോ. ജെയിംസ് ഡോബ്സൺ തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.