Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എംജിഒസിഎസ്എം–ഒസിവൈഎം അലുമ്നെ മീറ്റിങ് ഡോവർ സെന്റ് തോമസിൽ

 ജോർജ് തുമ്പയിൽ
MGOCSM-logo

ന്യുജഴ്സി ∙ എംജിഒസിഎസ്എം –ഒസിവൈഎം അലുമ്നെ മീറ്റിങ്  20 ന് ഡോവർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ചേരുന്നു. ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെയാണ് സമ്മേളനം. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനം ഓർത്തഡോക്സ് ക്രിസ്ത്യൻ യംഗ് മെൻ പ്രസ്ഥാനം തുടങ്ങിയ സംഘടനകളുടെ മുൻകാല ഭാരവാഹികളും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

കോളജ് ജീവിത കാലത്തും തുടർന്നും സഭയിൽ സജീവമായി പ്രവർത്തിച്ച വരും ഈ വക സംഘടനകൾക്ക് നേതൃത്വം നൽകിയവരുമായ പലരും ഇന്ന് ജീവിതത്തിരക്കുകളിൽപ്പെട്ട് സഭാ പ്രവർത്തനങ്ങളിൽ നിന്ന് അകന്ന്  നില്ക്കുന്നതായി കാണുന്നുണ്ട്. പ്രായത്തിലും അനുഭവത്തിലും വളർന്നിരിക്കുന്ന മുൻ കാല പ്രവർത്തകരുടെ അനുഭവ സമ്പന്നതയെ ഊർജ്ജസ്വലമാക്കുവാൻ ഈ സമ്മേളനം ഉപകരിക്കുമെന്ന് സംഘാടകർ കരുതുന്നു. മുൻ കാല പ്രവർത്തന ങ്ങളെ അനുസ്മരിക്കുന്നതിലൂടെ നോർത്ത് അമേരിക്കയിലെ വളരുന്ന സഭയ്ക്ക് കൂടുതൽ ഊർജ്ജം പകരുവാൻ യുവതലമുറയെ സഭയിലേക്ക്  കൂടുതൽ ആകർഷിക്കുവാൻ ഈ സമ്മേളനം പ്രചോദനമാകുമെന്നും സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

വിലാസം: 360  West Blackwell St. Dovers New Jersy 07801.

വിവരങ്ങൾക്ക്: മാത്യു സാമുവൽ (സുനിൽ) : 512 417 5458, സജി എം. പോത്തൻ : 845 642 9161, റവ. ഡോ. രാജു വർഗീസ് : 914 426 2529

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.