Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മാതൃദിനം ആചരിച്ചു

mortongroove_pic2

ഷിക്കാഗോ∙ മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍, മേയ് 14 ന് രാവിലെ 10നു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം മാതൃദിനം ആചരിച്ചു.

mortongroove_pic1

പ്രസ്തുത ചടങ്ങില്‍  ഇടവക വികാരി മോണ്‍ തോമസ് മുളവനാല്‍ എല്ലാ അമ്മമാരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന ചൊല്ലി ആശീര്‍വദിക്കുകയും ചെയ്തു.

mortongroove_pic4

ത്യാഗങ്ങളിലൂടെ സഹനങ്ങളെ അതിജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വിളക്കായി മാറിയ എല്ലാ മാതാക്കള്‍ക്കും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും നന്ദി സൂചകമായി റോസാപ്പൂക്കള്‍ നല്‍കി ആദരിച്ചു. അറുന്നൂറില്‍പ്പരം മാതാക്കള്‍ പങ്കെടുത്ത ഈ മാതൃദിന ചടങ്ങിന് ഇടവകയിലെ കൈക്കാരന്മാരും സിസ്‌റ്റേഴ്സും നേതൃത്വം നൽകി. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.