Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ‍ ഒരുമയോടെ മുന്നോട്ട്

wmc

ഹൂസ്റ്റൺ ∙ വേൾഡ് മലയാളി കൗൺസിൽ  ഹൂസ്റ്റൺ, ഇനി അഭിപ്രായ വ്യത്യാസങ്ങളില്ലാതെ ഒരുമയോടെ  പ്രവർത്തിച്ചു മുന്നേറുമെന്ന് പ്രത്യേക മീറ്റിങിൽ എക്സി ക്യൂട്ടീവ് കമ്മിറ്റിയിലേക്കു ചാർജെടുത്ത അഡ്വ. മാത്യു വൈരമൺ (വൈസ് ചെയർമാൻ, ആൻഡ്രൂസ് ജേക്കബ് (വൈസ് പ്രസിഡന്റ് ഡെവലപ്മെന്റ്), ജിൻസ് മാത്യു (ജോ. സെക്രട്ടറി), ജയിംസ് കൂടൽ (കൗൺസിൽ മെമ്പർ) എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

2017 ജൂൺ 30 നു മുമ്പായി ഒരു ജനറൽ കൗൺസിൽ യോഗം വിളിച്ചുകൂട്ടി എക്സിക്യൂട്ടിവ് കമ്മിറ്റി വിപുലീകരിക്കുമെന്ന് ചെയർമാൻ ജേക്കബ് കുടശനാട് അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ  ഹൂസ്റ്റണിന്റെ ഒരു ലൈഫ് മെമ്പറും പ്രമുഖ റിയൽറ്ററുമായ ജോൺ വർഗീസിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന മുച്ചിറി– മുച്ചണ്ട് നിർമാർജന സർജറി ക്യാമ്പിന് 500 ഡോളർ നൽകാനും തീരുമാനമായി

കൂടുതൽ അംഗങ്ങളെ ചേർക്കുകയും മൂന്നോ നാലോ മാസങ്ങൾക്കിടയിൽ ഒരു വിപുലമായ പരിപാടി ഹൂസ്റ്റണിൽ അരങ്ങേറുമെന്നും ജെയിംസ് കൂടുതൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.