Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നാവികൻ കപ്പലിന്റെ എൻജിൻ റൂമിൽ ഒളിച്ചിരുന്നു; തിരച്ചിലിനായി ചെലവഴിച്ചത് ലക്ഷങ്ങൾ

പി. പി. ചെറിയാൻ
navy

ന്യുയോർക്ക്∙ യുഎസ്എസ് ഷൈലോയിൽ നിന്നും കാണാതായ യുഎസ് നേവി സെയ്‌ലറെ ഒരാഴ്ചയ്ക്കുശേഷം കപ്പലിന്റെ എൻജിൻ റൂമിൽ കണ്ടെത്തിയതായി പെന്റ്ഗണ അധികൃതർ വെളിപ്പെടുത്തി. ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. ഗ്യാസ് ടർബൈൻ സിസ്റ്റംസ് ടെക്നീഷ്യൻ പീറ്റർ മിംസിനെ ഈ മാസം എട്ടിനാണ് കാണാതായത്.

 ഒരാഴ്ച അമേരിക്കൻ നോവിയും ജപ്പാൻ കോസ്റ്റ് ഗാർഡും, കടലിലൂടേയും ആകാശത്തിലൂടെയും തുടർച്ചയായി അന്വേഷണം നടത്തിയിട്ടും പീറ്ററെ കണ്ടെത്താനായില്ല. പതിനായിരം കണക്കിന് ഡോളറും മനുഷ്യ പ്രയത്നവുമാണ് അന്വേഷണത്തിന് ചിലവലിച്ചത്. 5,500 ചതുരശ്ര മൈൽ ദൂരത്തിൽ ജപ്പാൻ കോസ്റ്റ്ഗാർഡ് അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. 2014 ൽ യുഎസ് നേവിയിൽ ചേർന്ന് പീറ്ററിന് നേവി അച്ചീവ്മെന്റ് മെഡൽ ലഭിച്ചിട്ടുണ്ട്.

പീറ്ററെ കണ്ടെത്താനായതിൽ കുടുംബാംഗങ്ങൾ സംതൃപ്തരാണ്. എന്തിനാണ് പീറ്റർ എൻജിൻ റൂമിൽ ഒളിച്ചിരുന്നതെന്നും എങ്ങനെയാണ് ഒരാഴ്ച അവിടെ  കഴിഞ്ഞതെന്നും അന്വേഷിക്കുന്നുണ്ട്. സൈക്കോളജിക്കൽ ഇവാലുവേഷനായി പീറ്ററെ വിധേയമാക്കുമെന്ന്  നേവി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.