Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അനധികൃത കുടിയേറ്റക്കാർക്കൊപ്പം എത്തിയ കുട്ടികൾക്കെതിരെ തൽക്കാലം നടപടിയില്ല

പി. പി. ചെറിയാൻ
Trump

വാഷിങ്ടൻ ഡിസി ∙ മതിയായ യാത്രാ രേഖകളില്ലാതെ അമേരിക്കയിലേക്ക് കുടിയേറിയവരോടൊപ്പം എത്തിച്ചേർന്ന കുട്ടികൾക്കെതിരെ  തൽക്കാലം നടപടി സ്വീകരിക്കില്ലെന്ന് ട്രംപ് ഭരണ കൂടം വ്യക്തമാക്കി. ഡ്രീമേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഇവർക്ക് സംരക്ഷണം നൽകുന്ന നിയമത്തിൽ‍ മുൻ പ്രസിഡന്റ് ഒബാമ ഒപ്പിട്ടിരുന്നു.

കഴി​ഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ മെമ്മോറാണ്ടത്തിലാണ് ഈ കാര്യം വെളിപ്പടുത്തിയിരുന്നത്.എന്നാൽ ഇവരുടെ ഭാവിയെ കുറിച്ചു വ്യക്തമായ ഒരു തീരുമാനം ഇതുവരെ  ട്രംപ് സ്വീകരിച്ചിട്ടില്ലെന്ന് ഇന്നു രാവിലെ വൈറ്റ് ഹൗസ് അധികൃതർ വെളിപ്പെടുത്തി. ഇവർക്ക് അനുവദിച്ചിരിക്കുന്ന വർക്ക് പെർമിറ്റ് എടുത്തുകളയുകയും തിരിച്ചയയ്ക്കുകയും ചെയ്യുമെന്നായിരുന്നു ട്രംപ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നത്. 2012 ജൂൺ 15 ന് അംഗീകരിച്ച ഡിഫോർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (DACA) തുടർന്നും നിലനിർത്തുമെന്ന് ഡിഎച്ച്എസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.