Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഐഎസ് വെടിയുണ്ടകള്‍ക്കു നടുവില്‍നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച് മുന്‍ യുഎസ് സൈനികന്‍

du-bank1

ന്യൂയോര്‍ക്ക്∙ ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരരരുടെ വെടിയുണ്ടകള്‍ക്കു നടുവിലൂടെ മുന്‍ അമേരിക്കന്‍ സൈനികന്‍ ജീവന്‍ പണയപ്പെടുത്തി ഒരു കൊച്ചുപെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതിന്റെ  വിഡിയോ. സഖ്യസേനയും ഐഎസ് ഭീകരരും തമ്മില്‍ അതിരൂക്ഷമായ വെടിവയ്പു നടക്കുന്നതിനിടെ കുടുങ്ങിപ്പോയ കൊച്ചുകുട്ടിയെ ഡേവിഡ് യുബാങ്ക് എന്ന മുന്‍ അമേരിക്കന്‍ സൈനികനാണ് രക്ഷപ്പെടുത്തിയത്. സൈന്യത്തില്‍നിന്നു വിരമിച്ച ശേഷം ഫ്ര് ബര്‍മ ഗ്രൂപ്പ് എന്ന സന്നദ്ധസംഘടന രൂപീകരിച്ച ഡേവിഡ് ഇപ്പോള്‍ മൊസൂളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 

du-bank

ഐഎസ് ഭീകരരുടെ വെടിയേറ്റു മരിച്ച ഒരു കൂട്ടം നാട്ടുകാര്‍ക്കിടയിലാണ് അഞ്ചു വയസുള്ള കുട്ടിയെ സഖ്യസേനയ്‌ക്കൊപ്പമുണ്ടായിരുന്ന ഡേവിഡ് കാണുന്നത്. തുടര്‍ന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റും ധരിച്ച ഡേവിഡ് വെടിയുണ്ടകള്‍ക്കു നടുവിലൂടെ പാഞ്ഞോടി കുട്ടിയെ വാരിയെടുത്തു തിരികെ സുരക്ഷിതസ്ഥാനത്ത് എത്തുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഭീകരര്‍ക്കു നേരെ വെടിയതിര്‍ത്തുകൊണ്ട് രക്ഷാകവചം ഒരുക്കുന്നതും വിഡിയോയില്‍ കാണാം. 

ഇങ്ങനെ ചെയ്യുന്നതിനിടെ താന്‍ കൊല്ലപ്പെട്ടാല്‍ തന്റെ ഭാര്യക്കും മക്കള്‍ക്കും അതു ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഡേവിഡ് പറഞ്ഞു. ഐഎസില്‍നിന്ന് മൊസൂളിലെ സാധാരണക്കാര്‍ നേരിടുന്ന ഭയാനകമായ പീഡനങ്ങളെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്നാണ് ഡേവിഡ് ഭാര്യ കരേനും മൂന്നു മക്കള്‍ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ദൈവമാണ് എന്നെ ഇവിടെ എത്തിച്ചതെന്ന് എനിക്കറിയാം. അതുകൊണ്ടു സുരക്ഷയെക്കുറിച്ച് ഓര്‍ത്ത് വേവലാതിയില്ലെന്നും ഡേവിഡ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.