Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബിയോൺസെയ്ക്ക് ഇരട്ടക്കുട്ടികൾ

BEYONCE ഗ്രാമി പുരസ്കാരങ്ങളുമായി ബിയോൺസ്

ലൊസാഞ്ചലസ്∙ പ്രശസ്ത പോപ് താരം ബിയോൺസെ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി. ബിയോൺസെയ്ക്കും ഭർത്താവ് സംഗീതസംവിധായകൻ ജെയ്സീക്കും അഞ്ചുവയസ്സുകാരിയായ മകളുണ്ട്. ദമ്പതികൾ വാർത്ത പുറത്തു വിട്ടിട്ടില്ലെങ്കിലും ജെയ്സീയെയും മകൾ ബ്ളൂഐവിയെയും ലൊസാഞ്ചലസിലെ ആശുപത്രിയിൽ കണ്ടതായി പ്രമുഖരെ പിന്തുടരുന്ന വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തു.

എന്നാണു കുട്ടികളുടെ ജനനമെന്നോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇരട്ടകളെ ഗർഭം ധരിച്ചതായ വിവരം ഫെബ്രുവരിയിൽ ബിയോൺസെ ഇൻസ്റ്റാഗ്രാം വഴി അറിയിച്ചിരുന്നു.

കലാലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്നവരുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണു ബിയോൺസെ. പത്തര കോടി ഡോളർ (682 കോടി ഇന്ത്യൻ രൂപ) ആണു വാർഷിക പ്രതിഫലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.