Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുഎസ് നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

us-ship ചരക്കുകപ്പലുമായി കൂട്ടിയിടിച്ചു തകർന്ന യുഎസ് യുദ്ധക്കപ്പൽ ഫിറ്റ്സ്ജറാൾഡ്. ചിത്രം: എഎഫ്പി

യോകോസുക(ജപ്പാൻ)∙ ജപ്പാൻ തീരക്കടലിൽ ഫിലിപ്പീൻസിന്റെ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച യുഎസ് യുദ്ധക്കപ്പൽ ഫിറ്റ്സ്ജറാൾഡിൽ നിന്ന് നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഏഴു നാവികരെയാണു കാണാതായത്.

കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം എത്രയെന്നു പറയാൻ യുഎസ് നാവികസേന തയാറായില്ല. എന്നാൽ ഏഴുപേരും മരിച്ചതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് കപ്പലുകൾ കൂട്ടിയിടിച്ചത്. യുഎസ്‌എസ് ഫിറ്റ്സ്ജറാൾഡ് മുങ്ങാതിരുന്നതു ജീവനക്കാരുടെ കഠിനശ്രമംകൊണ്ടാണെന്നു കമാൻഡർ പറഞ്ഞു.

യുദ്ധക്കപ്പലിന്റെ അടിഭാഗം പിളർന്നിരുന്നു. അപകടം നടക്കുമ്പോൾ നാവികരിലേറെയും ഉറക്കത്തിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.