Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നാൽപതു വർഷം പിന്നിട്ടൊരു പിതൃദിന സമ്മാനം

Justamond അൽ അനൻസിയാറ്റും ജിൽ ജുസ്റ്റാമണ്ടും

വാഷിങ്ടൻ∙ അൽ അനൻസിയാറ്റയ്ക്ക് ഈ പിതൃദിനത്തിൽ ലഭിച്ചത് ഒരു കിടിലൻ സമ്മാനമാണ്. 40 വർഷത്തിനു ശേഷം തനിക്കൊരു മകളുണ്ടെന്ന തിരിച്ചറിവ്.  

നാൽപതുകാരിയായ ജിൽ ജുസ്റ്റാമണ്ടിന്റെ നിരന്തര അന്വേഷണത്തിനൊടുവിലാണു 63 വയസ്സുള്ള പിതാവിനെ കണ്ടെത്തിയത്. താൻ മാതാപിതാക്കളെന്നു വിളിച്ചിരുന്നവർ യഥാർഥത്തിൽ മുത്തച്ഛനും മുത്തശ്ശിയുമാണെന്നും അർധ സഹോദരി അമ്മയാണെന്നും ജില്ലിനു മനസ്സിലായത് അവളുടെ പത്താം വയസ്സിൽ.

കാര്യങ്ങൾ ചോദിച്ചപ്പോൾ ജില്ലിന്റെ പിതാവിനെ കുറിച്ച് അമ്മ ലിൻഡയ്ക്കു വലിയ പിടിയില്ല. നിയറീസ് എന്ന പേരുള്ള ബാറിലെ ജീവനക്കാരനായ ഇറ്റലിക്കാരന്റെ പേര് അൽ എന്നു മാത്രമേ അറിയൂ. ഈ വിവരങ്ങൾ വച്ച് അന്വേഷണത്തിനിറങ്ങുകയായിരുന്നു ജിൽ. 

ഫെയ്സ് ബുക്കിൽ സഹായമഭ്യർഥിച്ചു നടത്തിയ പോസ്റ്റിനൊടുവിൽ പഴയ ബാറിന്റെ ഉടമസ്ഥനെ കുറിച്ചു വിവരം കിട്ടി. യഥാർഥ പിതാവാണെന്നു മെഡിക്കൽ പരിശോധനയിലൂടെ ഉറപ്പിച്ചു. ഒടുവിൽ കഴിഞ്ഞയാഴ്ച നാൽപതു വർഷത്തിനു ശേഷം ഇരുവരും ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഇനിയെങ്ങും പോകേണ്ടന്നായിരുന്നു പിതാവിന്റെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.