Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊച്ചി മെട്രോയ്ക്കും ഇ. ശ്രീധരനും ഫൊക്കാനയുടെ അഭിവാദ്യങ്ങള്‍

metro

ന്യൂയോർക്ക്∙ കേരളത്തിന്റെ വ്യാവസായിക ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കമാകുന്ന കൊച്ചി മെട്രോയ്ക്കും ശിൽപി ഇ. ശ്രീധരനും ഫൊക്കാനയുടെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി ഫൊക്കാനയുടെ ജനറല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു.

ഇത്തരം പദ്ധതികള്‍ വിജയപ്രദമായി നടപ്പിലാക്കിയാല്‍ പ്രവാസികളുടെ ഭാഗത്തുനിന്ന് നിരവധി സഹായങ്ങള്‍ നമ്മുടെ നാടിനു ലഭിക്കും .പലപ്പോഴും പല പദ്ധതികളോടും പ്രവാസികള്‍ മുഖം തിരിച്ചു നില്‍ക്കുന്നതിനു കാരണം രാഷ്ട്രീയക്കാരുടെയും,ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും പിടിപ്പുകേടുകൊണ്ടാണ്. ആ ഒരു ചിന്താഗതി മാറണം.അതിനു സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉറപ്പുമാത്രം ലഭിച്ചാല്‍ പോരാ. സത്യസന്ധരായ ആളുകള്‍ ഇത്തരം പദ്ധതികള്‍ക്ക് പിന്നില്‍ ഉണ്ട് എന്ന് ബോധ്യപ്പെടുത്തുവാനും സര്‍ക്കാരുകള്‍ക്ക് സാധിക്കണം.

കൊച്ചി മെട്രോ സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ചു നാടിനു സമര്‍പ്പിക്കാന്‍ സജ്ജമാക്കിയ കേന്ദ്ര ,കേരളാ സര്‍ക്കാരുകള്‍ക്കും മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.തുടര്‍ന്നും മലയാളികള്‍ക്കെല്ലാം പ്രയോജനകരമാകുന്ന പദ്ധതികള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായും മാധവന്‍ ബി നായര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.