Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫോമാ പൊളിറ്റിക്കൽ ഫോറം ഉദ്ഘാടനം ജൂൺ 24ന്

forum

ന്യൂയോർക്ക്∙ ഫോമായുടെ പോഷക സംഘടനയായ പൊളിറ്റിക്കൽ ഫോറം നാഷണൽ കമ്മിറ്റിയുടെ ഉദ്ഘാടനം ജൂൺ 24 -നു വൈകിട്ട് 5ന് ന്യൂയോർക്കിൽ യോങ്കേഴ്സിലുള്ള സോണ്ടേഴ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. ഫോമാ പൊളിറ്റിക്കൽ ഫോറം നാഷണൽ ചെയർമാൻ തോമസ്.ടി. ഉമ്മൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നിലവിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ദേവദാസൻ നായർ മുഖ്യാതിഥിയായിരിക്കും.

ഫോമാ സെക്രട്ടറി ജിബി തോമസ്, ട്രഷറാർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കൽ , ജോ സെക്രട്ടറി വിനോദ് കൊണ്ടൂർ, ജോ. ട്രഷറാർ ജോമോൻ കുളപ്പുരക്കൽ, പൊളിറ്റിക്കൽ ഫോറം വൈസ് ചെയർമാൻ തോമസ് കോശി,  ഫോമാ മുൻ സെക്രട്ടറി ജോൺ സി വർഗീസ് ,പൊളിറ്റിക്കൽ ഫോറം നാഷണൽ സെക്രട്ടറി സജി കരിമ്പന്നൂർ,ജോ. സെക്രട്ടറി മോഹൻ മാവുങ്കൽ, ഫോമാ എംപയർ റീജിയൻ ആർ വി പി പ്രദീപ് നായർ, പൊളിറ്റിക്കൽ ഫോം റീജിയണൽ കോഓർഡിനേറ്റർ ഷോളി കുമ്പിളുവേലിൽ, യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിനു ജോസഫ്, വിമെൻസ് ഫോറം പ്രസിഡന്റ് രേഖാ നായർ, മിഡ് ഹഡ്സൺ അസോസിയേഷൻ പ്രസിഡന്റ് ബിജു ഉമ്മൻ, റോമാ പ്രസിഡന്റ് റോയ് ചെങ്ങന്നൂർ, ഫോമാ നാഷണൽ കമ്മിറ്റിയിലെ എ വി വർഗീസ്, സണ്ണി കല്ലൂപ്പാറ, മുൻ ഫോമാ ജോ. ട്രഷറർ ജോഫ്രിൻ ജോസ്, നിഷാന്ത് നായർ, തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.

തുടർന്ന് ഫോമാ എംപയർ റീജിയന്റെ ഉദ്ഘാടനവും ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നിർവഹിക്കുന്നതാണ്. എംപയർ റീജിയൻ നടത്തുന്ന ചാരിറ്റി ഫണ്ട് റെയിസിങ് പരിപാടിയോടനുബന്ധിച്ചു പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണൻ, വില്ലിം ഐസക് , ഡെൽസി നൈനാൻ, എന്നിവർ ലൈവ് ഓർക്കസ്ട്രായോടെ നടത്തുന്ന ഗാനമേളയും, നടിയും നർത്തകിയുമായ രചനാ നാരായണൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.