Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ന്യുയോര്‍ക്കിലെ രണ്ടാമത്തെ ക്‌നാനായ ദൈവാലയം യാഥാര്‍ഥ്യത്തിലേക്ക്

newyorkpalli

ന്യൂയോര്‍ക്ക്∙ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്റെ സ്വന്തമായ ദൈവാലയം എന്ന സ്വപനം പൂവണിയുന്നു. ന്യൂയോര്‍ക്ക് അതിരൂപതയില്‍ നിന്നും റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ തന്നെ ഉള്ള ഹാവേര്‍സ്‌ട്രൊയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ എന്ന പള്ളിയാണ് റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ മിഷന് വേണ്ടി ലഭ്യമാകുന്നത്. ഇന്ന് മരിയന്‍ ഷ്രയിനില്‍ ചേര്‍ന്ന പൊതുയോഗം ഐകകണ്ഠ്യമായി ഈ ദൈവാലയം സ്വന്തമാകുവാനുള്ള നടപടിക്രമങ്ങള്‍ക്ക് അനുവാദം കൊടുക്കുകയും അതിനു ശേഷം പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ പള്ളി സന്ദര്‍ശിക്കുകയും ചെയ്തു. 

പള്ളി വാങ്ങുന്നത് സംബന്ധിച്ച് രൂപതാ നേതൃത്വവുമായി ധാരണയിലെത്തിയിട്ടുണ്ട്. പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ക്‌നാനായ മിഷന്, മാതാവിന്റെ നാമത്തില്‍ തന്നെയുള്ള മനോഹരമായ ദൈവലായം സ്വന്തമാക്കുന്നു എന്നത് വലിയ ദൈവീക പരിപാലനയുടെയും ദൈവാനുഗ്രഹത്തിന്റെയും തെളിവാണ് എന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പള്ളി, ദൈവാലയം സന്ദർശിക്കുവാനായി എത്തിയ ക്‌നാനായ സമുദായാംഗങ്ങളോടൊപ്പം ദൈവാലയത്തില്‍ നടത്തിയ പ്രത്യേക പ്രാർത്ഥനയില്‍ അനുസ്മരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.