Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വെരി. റവ. ഡോ. പി. എസ്. സാമുവൽ കോർ എപ്പിസ്കോപ്പായുടെ നവതി ആഘോഷം

ജോർജ് തുമ്പയിൽ
Navathy1

ന്യൂയോർക്ക് ∙ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസിന്റെ സ്ഥാപകരിലൊരാളും സീനിയർ വൈദികനുമായ വെരി. റവ. ഡോ. പി. എസ്. സാമുവൽ കോർ എപ്പിസ്കോപ്പായുടെ നവതി ആഘോഷം ക്യൂൻസിലുള്ള  ഗ്ളെൻ ഓക്സ് ഹൈസ്കൂളിൽ  സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ചെറിലെയ്നിന്റെ ആഭിമുഖ്യത്തിൽ നടന്നു. തദവസരത്തിൽ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്  ഫാ. ജോൺ തോമസ്  90–ാം ജന്മദിനം ആഘോഷിക്കുന്ന വന്ദ്യ വൈദികന് ആശംസകൾ നേരുകയും കൗൺസിലിന് ചെയ്തിട്ടുള്ള എല്ലാ ഉപകാരങ്ങൾക്കും നന്ദി അർപ്പിക്കുകയും ചെയ്തു.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്താ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് പ്രസ്ഥാനത്തിനുവേണ്ടി പ്രശംസാഫലകം നൽകി ആദരിച്ചു. സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ ജോൺ താമരവേലിലും ജന്മദിനാശംസകൾ നേരുകയും തുടർന്നും പ്രസ്ഥാനത്തിൽ  സജീവ സാന്നിധ്യം ഉണ്ടാകണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

മാർ നിക്കോളോവോസിന്റെ നിർദ്ദേശ പ്രകാരം ജൂലൈ 12 മുതൽ 15 വരെ കലഹാരി കൺവൻഷൻ സെന്ററിൽ  വെച്ച് നടത്തപ്പെടുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ കൗൺസിൽ ഓഫ് ഇൻഡ്യൻ ഓർത്തഡോക്സ് ചർച്ചസിന്റെ  ക്വയർ സംഗീത വിഭാഗത്തിന്  നേതൃത്വം നൽകുന്നതാണെന്ന് ക്വയർ ഡയറക്ടർ വെരി. റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പാ അറിയിച്ചു.

ക്വയർ മാസ്റ്റർ ജോസഫ് പാപ്പന്റെ നേതൃത്വത്തിൽ അതിനു വേണ്ടിയ പരിശീലനങ്ങൾ പൂർത്തിയായെന്ന് കോർഡിനേറ്റേഴ്സ് ഫെനു മോഹനും  മിനി കോശിയും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.