Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റന്റെ ഓണാഘോഷം ഓഗസ്റ്റ് 19 ന്

2

ഹൂസ്റ്റൻ∙ വേൾഡ് മലയാളി ഹൂസ്റ്റന്റെ ഓണാഘോഷം ഓഗസ്റ്റ് 19 ന് 211 പ്രസന്റ് സ്ട്രീറ്റ്, മിസോറി സിറ്റി, ടെക്സസ് 77489 ലുള്ള സെന്റ് ജോസഫ് സിറോ മലബാർ കത്തീഡ്രലിന്റെ ഓഡിറ്റോറിയത്തിൽ നടത്താൻ 11ന് സ്റ്റാഫോർഡിലെ കേരള കിച്ചനിൽ കൂടിയ ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.

ഓണാഘോഷങ്ങളുടെ കോ ഓർഡിനേറ്റർമാരായി ജയിംസ് കൂടൽ : 914 987 1101, പൊന്നു പിള്ള : 281 261 4950, ലക്ഷ്മി പീറ്റർ : 972 369 9184 എന്നിവരെ ചുമതലപ്പെടുത്തി. വിവിധ സംഘടനകളും ബിസിനസുകളും ഇതിൽ ഭാഗഭാക്കാകണമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

1

പുതിയ ലൈഫ് മെംബേഴ്സിനെ കണ്ടെത്താനായി ചെയർമാൻ ജേക്കബ് കുടശനാടിന്റെ നേതൃത്വത്തിൽ ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. എല്ലാ മാസവും അവസാന ഞായറാഴ്ചകളിൽ കമ്മിറ്റിയോ ജനറൽ കൗൺസിലോ സമ്മേളിക്കുവാനും തീരുമാനിച്ചു. എറണാകുളം വേൾഡ് മലയാളി കൗൺസിൽ ഏരിയ മെംബർ സേവ്യർ മീറ്റിംഗിൽ സംബന്ധിച്ച് കേരളത്തിലെ  പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.

കേരളത്തിൽ മുച്ചിറി, മുച്ചുണ്ട് നിർമ്മാർജന സർജറി ക്യാംപ് ജോൺ വർഗീസിന്റെ നേതൃത്വത്തിൽ നടത്തുന്നതിന്റെ ഒരു മുഖ്യ സ്പോൺസറാകാൻ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ തീരുമാനിക്കുകയും  അതിലേക്ക് ധനസഹായം നൽകുകയും  ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.