Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫെയ്‌സ്ബുക്കിനു ബദലായി എനിടൈമുമായി ആമസോണ്‍

amazon-anytime

ന്യൂയോര്‍ക്ക്∙ ഫെയ്‌സ് ബുക്കിനും ഇന്‍സ്റ്റഗ്രാമിനും  ബദലായി ഓള്‍ ഇന്‍ വണ്‍ മെസേജിങ് ആപ്പുമായി ആമസോണ്‍ രംഗത്തെത്തുന്നു. ഇടപാടുകാര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനും വിഡിയോകളും ഫൊട്ടോകളും പങ്കുവയ്ക്കാനും ചാറ്റ് ചെയ്യാനും കഴിയുന്ന എനിടൈം എന്ന ആപ്പിന്റെ പണിപ്പുരയിലാണ് ആമസോണ്‍. ആപ്പില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അറിയുന്നതിനായി ഇടപാടുകാരില്‍നിന്നു നേരിട്ട് അഭിപ്രായ സമാഹരണം നടത്തിക്കൊണ്ടിരിക്കുകയാണ്. 

ആളുകള്‍ക്കു സംഘമായി ഗെയിം കളിക്കാനും പാട്ടുകള്‍ കേള്‍ക്കാനും ആഹാരം ഓര്‍ഡര്‍ ചെയ്യാനുമുള്ള സൗകര്യം ആപ്പിലുണ്ടാകും. സുഹൃത്തുക്കളെ കണ്ടെത്താന്‍ അവരുടെ പേര് ടൈപ്പ് ചെയ്തു നല്‍കിയാല്‍ മതിയാകും. ഡെസ്‌ക്‌ടോപ്പിലും മൊബൈലിലും മെസേജിങ് സര്‍വീസ് ഒരുപോലെ പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡിലും ഐഫാണിലും ലഭ്യമാകും. എന്നാണ് എനിടൈം വിപണിയിലെത്തിക്കുക എന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.