Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഈ നെഞ്ചില്‍ അഭയം; കുരുന്നിന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പേരിട്ട് സിറിയന്‍ കുടുംബം

justin-trud

ടൊറന്റോ∙ തന്റെ പേരുള്ള പ്രധാനമന്ത്രിയാണെന്നറിയാതെ കുഞ്ഞു ജസ്റ്റിന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ നെഞ്ചിലെ ചൂട് പറ്റി സുഖമായുറങ്ങി. ചവിട്ടിനില്‍ക്കാന്‍ മണ്ണില്ലാതെ അലഞ്ഞ തങ്ങള്‍ക്ക് അഭയം നല്‍കിയതിന്റെ നന്ദിസൂചകമായാണ് സിറിയന്‍ അഭിയാര്‍ഥി ദമ്പതികളായ മുഹമ്മദും അഫ്രാ ബിലാനും മകന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പേരു നല്‍കിയത്. ആദ്യമായാണ് പ്രധാനമന്ത്രി തന്റെ പേരുള്ള കുഞ്ഞിനെ നേരിട്ടു കാണുന്നത്. അമ്മയില്‍നിന്ന് അവനെയെടുത്ത് പ്രധാനമന്ത്രി നെഞ്ചോടുചേര്‍ത്തു. 

മെയിലായിരുന്നു ജസ്റ്റിന്റെ ജനനം. ജസ്റ്റിന്‍ ട്രൂഡോ ആദം ബിലാന്‍ എന്നാണ് മുഴുവന്‍ പേര്. ആഭ്യന്തര പ്രശ്‌നം രൂക്ഷമായ സിറിയയിലെ ദമസ്‌ക്കസില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയിലാണ് കുഞ്ഞ് ജസ്റ്റിന്റെ മാതാപിതാക്കളും രണ്ടു സഹോദരങ്ങളും അഭയാര്‍ഥികളായി കാനഡയില്‍ എത്തുന്നത്. 

justin ജസ്റ്റിനും പിതാവ് മുഹമ്മദും

2015 ലാണ് ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ 40,000 സിറിയന്‍ അഭയാര്‍ഥികളാണ് കാനഡയില്‍ എത്തിചേർന്നത്. ജനുവരിയില്‍ ട്രംപ് മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അഭയാര്‍ഥികള്‍ക്ക് ആശ്രയം നല്‍കുമെന്ന പ്രഖ്യാപനവുമായി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.