Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആഗോള കരാർപ്രകാരമുള്ള നിരീക്ഷണപ്പറക്കൽ: കാപിറ്റോളിൽ തൊട്ടുതൊട്ട് റഷ്യൻ വിമാനം

russian-plane Representative Image

വാഷിങ്ടൻ∙ യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിനും പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗണിനും മീതേ താഴ്‌ന്നുപറന്ന് റഷ്യൻവിമാനം. യുഎസ് ഭരണകൂടത്തിന്റെ അനുമതിയോടെ റഷ്യൻ വിമാനം നടത്തിയ നിരീക്ഷണപ്പറക്കലായിരുന്നുവെന്നു പിന്നീടു വ്യക്തമായി. യുഎസും റഷ്യയും അംഗങ്ങളായ ആഗോള കരാറിന്റെ അടിസ്ഥാനത്തിലാണിത്.

തുറന്ന ആകാശക്കരാർ (ഓപ്പൺ സ്കൈസ് ട്രീറ്റി) പ്രകാരം ആളില്ലാത്ത വിമാനങ്ങൾക്കു കരാറിൽ ഒപ്പുവച്ച 34 രാജ്യങ്ങൾക്കകത്തു നിരീക്ഷണപ്പറക്കൽ നടത്താം. സൈനിക പ്രവൃത്തി സംബന്ധിച്ച സുതാര്യത വർധിപ്പിക്കാനാണിത്. രാജ്യങ്ങൾക്കിടയിലെ അവിശ്വാസവും തെറ്റിദ്ധാരണകളും നീക്കാനും ഇതു സഹായകരമാകും. കാപിറ്റോളിലെ വ്യോമയാന നിരോധനമുള്ള ആകാശമേഖലയിലാണു റഷ്യൻവിമാനം പറന്നത്.

യുഎസ് കാപിറ്റോൾ പൊലീസ് കമാൻഡ് സെന്ററിൽനിന്ന് യുഎസ് ഫെഡറൽ ഏജൻസികൾ പറക്കൽ നിരീക്ഷിച്ചു. 2002ൽ കരാർ ഒപ്പിട്ടശേഷം ഇതിനകം 1200 സമാന പറക്കലുകൾ നടന്നിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ചപ്രകാരം പറക്കൽ നടത്തുന്ന വിമാനങ്ങൾ ചിത്രങ്ങളുമെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.