Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അരിസോണയിൽ 'സംസ്‌കൃതി 2017' ഫാഷൻ ഷോ 19 ന്

sanskrit

അരിസോണ∙ ആരിസോണയിലെ പ്രവാസികൾക്ക് നവ്യഅനുഭവവുമായി സംസ്‌കൃതി 2017 ഫാഷൻ ഷോ 19 ന് എ.എസ്.യു പ്രീപൈറ്ററി  അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച്  അരങ്ങേറും. കെ.എച്.എ യുടെ ഓണാഘോഷപരിപാടിയുടെ ഭാഗമായാണ് ഫാഷൻ ഷോ സംഘടിപ്പിച്ചിട്ടുള്ളത്.

ഇന്ത്യൻ വസ്ത്രങ്ങൾ നിറത്തിലും അതിന്റെ ചാരുതയിലും  വളരെ പ്രസിദ്ധമാണ്, സാംസ്കാരിക പൈതൃകത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ദേശത്തും വ്യത്യസ്ത തരം വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്‌കാരികപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും, അന്തസത്ത ഉൾകൊണ്ടുകൊണ്ടാണ് ഈ ഫാഷൻ ഷോ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് ഫാഷൻ ഷോയുടെ പ്രധാന അണിയറ പ്രവർത്തകയായ ജിൻസി ഡിൻസ്  (ആയുർ വില്ല) അറിയിച്ചു. ഏകദേശം ഇരുപത്തഞ്ചിലധികം അംഗങ്ങൾ പങ്കെടുക്കുന്ന ഈ ഫാഷൻ ഷോ കാണികൾക്ക് ഒരു ദൃശ്യ വിസ്മയമായിരിക്കുമെന്ന്  സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.