Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നൃത്ത-സൗന്ദര്യ നിശ 

harsha

ന്യൂയോർക്ക്∙ ന്യൂയോർക്ക് നഗരം സാക്ഷ്യം വഹിച്ചത് തദ്ദേശ പ്രതിഭകളുടെയും സൗന്ദര്യധാമങ്ങളുടെയും നൃത്ത നിശയ്ക്കും, റിഥം ഡാൻസ് സ്‌കൂളിലെ വിദ്യാർത്ഥികളുടെയും അഭൂതപൂർവ്വമായ പ്രകടനങ്ങൾക്കും. ഫ്രണ്ട്സ് ഓഫ് യു.എസ്.എ കമ്മ്യൂണിറ്റിയും അമേരിക്കൻ ബിസിനസ് റഫറൽ നെറ്റ് വർക്കും സോളിഡ് ആക്ഷൻ ടിവിയും ചേർന്നാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് നവ്യാനുഭൂതി പകർന്ന നൃത്ത-സൗന്ദര്യ നിശയ്ക്ക് അരങ്ങൊരുക്കിയത്.

അമേരിക്കൻ ഇന്ത്യക്കാർക്ക് ഇടയിൽ ശ്രദ്ധേയഷാജി എന്നാശ്ശേരിയുടെ സാംസ്കാരിക ഇടപെടലിന്റെ ഭാഗമായാണ് ഈ നൃത്ത നിശ നടന്നത്.
അമേരിക്കൻ ആർട് ആൻഡ് കൾച്ചർ സംഘാടകയും ജീവകാരുണ്യ പ്രവർത്തകയുമായ ഗീതാ മന്നം, ബോളിവുഡ് ആർട് ആൻഡ് കൾച്ചർ സംഘാടകരായ ഭരത് ഗൗരവ്, ഭരത് ഗോർദാഡിയ, പ്രശസ്ത അവതാരക ഇന്ദു ഗുജ്‌വാനി എന്നിവരാണ് നൃത്ത നിശയുടെ ജഡ്ജിമാരായത്.

ബഹുഭാഷാ ഗായകൻ നൈനൻ കൊടിയത്ത്, സാഗ്നിക് സെൻ, സരിക കൻസാര,  വിജു ജേക്കബ് ( കീ ബോർഡ് പ്ലെയർ),ജോസ് ബേബി (ഗിറ്റാറിസ്റ്റ്) , ഷാജി എന്നാശ്ശേരി, കോശി എന്നിവരുടെ സാന്നിധ്യം നിശയുടെ മിഴിവേറ്റി. തങ്ങൾ അറിയുന്ന പ്രതിഭകളെ നിശയിലേക്ക് നാമനിർദേശം ചെയ്യാനുള്ള അവസരം ലഭിച്ചത് എല്ലാവർക്കും ആഹ്ലാദകരമായ അനുഭവമായി. നിശയിൽ പങ്കെടുത്തവർക്ക് ഡിന്നറും പ്രവേശനവും സൗജന്യമായിരുന്നു.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.