Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാമിലി കോൺഫറൻസിന് അനുഗ്രഹ സമാപ്തി: അടുത്ത വർഷം ഡാലസിൽ

family-1

ന്യുജേഴ്സി ∙ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിൽ ജൂലൈ 27 മുതൽ 30 വരെ നടന്ന പതിനഞ്ചാമത് ഐപിസി ഫാമിലി കോൺഫറൻസിന് അനുഗ്രഹ സമാപ്തി. ജൂലൈ 27 വ്യാഴാഴ്ച്ച രാത്രിയിൽ പാസ്റ്റർ ജോൺ തോമസിന്റെ (ഫ്ലോറിഡ)  അധ്യക്ഷതയിൽ നടന്ന പ്രഥമ മീറ്റിംഗിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോസഫ് വില്യംസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റേഴ്സ് മൈക്ക് പാറ്റ്സ്, കെ. ജെ. തോമസ്, ഷിബു തോമസ്, ജേക്കബ് മാത്യു, വത്സൻ ഏബ്രഹാം,  ഷിബു നെടുവേലിൽ, സാം ജോർജ്, സാബു വർഗീസ്, സിസ്റ്റർ ജെസ്സി ജയ്സൺ തുടങ്ങിയവർ വിവിധ മീറ്റിംഗുകളിൽ പ്രസംഗിച്ചു.

കുട്ടികൾക്കുവേണ്ടിയും പ്രത്യേക മീറ്റിംഗുകൾ സംഘാടകർ ക്രമീകരിച്ചിരുന്നു. ഫാമിലി കോൺഫറൻസ് ക്വയർ ഗാനശുശ്രൂഷ നിർവ്വഹിച്ചു. ഞായറാഴ്ച്ച സംയുക്ത ആരാധന റവ. ഡോ. ഇട്ടി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്നു. നാഷണൽ കൺവീനർ പാസ്റ്റർ ജോസഫ് വില്യംസിന്റെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ നടക്കുകയുണ്ടായി. കർത്താവിന്റെ വരവുതാമസിച്ചാൽ അടുത്ത വർഷം ഡാലസിൽ കാണാം എന്നുള്ള പ്രത്യാശയിൽ ദൈവ ജനം മടങ്ങിപ്പോയി.

ജൂലൈ 26, 27 തീയതികളിൽ ഐപിസി നോർത്ത് അമേരിക്ക ലീഡേഴ്സ് കോൺഫറൻസ് ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടക്കുകയുണ്ടായി. ഐപിസി ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിലാണ് ലീഡേഴ്സ് കോൺഫറൻസ് നടന്നത്. കാലിക പ്രധാന്യമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയുണ്ടായി.

ഔപചാരിതകൾ ഒന്നും ഇല്ലാതെ ദൈവവചന ശുശ്രൂഷയ്ക്കും ആരാധനയ്ക്കു മാത്രം പ്രാധാന്യം നൽകിയുള്ള ഇപ്രാവശ്യത്തെ കോൺഫറൻസ് മിക്കവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ന്യുജഴ്സിയിൽ നടന്ന ഇപ്രാവശ്യത്തെ കോൺഫറൻസ് എല്ലാവിധത്തിലും അനുഗ്രഹകരമായിരുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

അടുത്ത വർഷത്തെ കോൺഫറൻസ് റവ. ഡോ. ബേബി വർഗീസിന്റെ നേതൃത്വത്തിൽ ഡാലസ് സിറ്റിയിൽ വച്ച് നടത്തുവാനുള്ള  ക്രമീകരണങ്ങൾ   ചെയ്തുവരുന്നു. ദൈവഹിതമായാൽ  2019 ലെ കോൺഫറൻസ് പാസ്റ്റർ ആന്റണി റോക്കി (നാഷണൽ കൺവീനർ) യുടെ നേതൃത്വത്തിൽ സെൻട്രൽ ഫ്ലോറിഡയിൽ വച്ച് നടത്തുവാൻ  പതിനഞ്ചാമത് ഐപിസി കോൺഫറൻസ് ജനറൽ ബോഡിയിൽ തീരുമാനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.