Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലാന ഗ്രന്ഥശാലകളെ ആദരിക്കുന്നു; ലാനയുടെ വളർച്ചയുടെ പാതയിൽ മറ്റൊരു നാഴികക്കല്ല്

lana

ന്യുയോർക്ക്∙ അമേരിക്കയിലെ മലയാളം സ്കൂളുകൾ പോലെ തന്നെ ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കും വികാസത്തിനും വഴിതെളിച്ച സ്ഥാപനങ്ങളാണ് മലയാള ഗ്രന്ഥശാലകൾ. വായനയുടെ വഴികൾ പലതായി തിരിഞ്ഞിരിക്കുന്ന ഇന്നത്തെ സൈബർ യുഗത്തിലും പുസ്തകം കയ്യിലെടുത്ത്, താളുകൾ മറിച്ച് വായിച്ചാസ്വദിക്കുന്നവരുടെ എണ്ണം കുറവല്ല. അവർക്ക്, ഗ്രന്ഥശാല വെറുമൊരു പുസ്തകപ്പുരയല്ല. അക്ഷര ദേവത നർത്തനം ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്.

നാലഞ്ചു പതിറ്റാണ്ട് മുമ്പ് മുതൽ അമേരിക്കയിലെ ചില നഗരങ്ങളിൽ മലയാള ഗ്രന്ഥ ശാലകൾ പ്രവർത്തനമാരംഭിച്ചിരുന്നു. കേരളത്തിൽ നിന്നും പുസ്തകങ്ങൾ കൊണ്ടു വരണം. ഇവിടെ വ്യക്തികളിൽ നിന്ന് സംഭാവനയായി സമാഹരിച്ചു ഗ്രന്ഥശാലകൾ സ്ഥാപിച്ച ആദ്യകാല പ്രവർത്തകരെ ആദരവോ ടെ സ്മരിക്കുന്നു. ആ ത്യാഗ സമ്പന്നരെ ആദരിച്ചുകൊണ്ട് അവരുടെ നിസ്വാർഥ സേവനത്തിന്റെ പ്രതീകങ്ങളായ മലയാള ഗ്രന്ഥശാലകൾക്ക് പുരസ്കാരം നൽകി ലാന ആദരിക്കുന്നു. ഗ്രന്ഥശാലയുടെ വിവരങ്ങൾ ഓഗസ്റ്റ് 30 നകം അറിയിക്കണമെന്ന്  താൽപര്യപ്പെടുന്നു.

വിവരങ്ങൾ:
1. ഗ്രന്ഥശാലയുടെ പേര്
2. മേൽ നോട്ടം വഹിക്കുന്ന സ്ഥപാനം.
3. സ്ഥാപിച്ച വർഷം.
4. പുസ്തകങ്ങളുടെ എണ്ണം.
5. അമേരിക്കയിലുള്ള മലയാളി സാഹിത്യകാരന്മാരുടെ പുസ്തകങ്ങളുടെ എണ്ണം.
6. ഗ്രന്ഥശാലയുടെ മുഖ്യപ്രവർത്തകർ.
7. ഗ്രന്ഥശാലയുടെ പ്രതിനിധിയായി ലാനാ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പേര്, ഫോൺ, ഇമെയിൽ വിവരങ്ങൾ അറിയിക്കേണ്ട അഡ്രസ്. E-mail: jmathews335@gmail.com OR  64 Leroy Ave, Valhalla, NY-10595.

ജോസ് ജി ഹലിൽ (പ്രസിഡന്റ്): 972 666 8685, ജെ. മാത്യൂസ് (സെക്രട്ടറി) : 914 450 1442, ജോസൻ ജോർജ് (ട്രഷറർ) : 469 767 3208





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.