Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ് അൽഫോൻസാ ചർച്ച് കോപ്പേൽ ഐപിടിഎഫ് 2017 ചാംപ്യൻസ്

IPTF-2017

ഡാലസ്∙ ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളിൽ ഹൂസ്റ്റൻ സെന്റ് ജോസഫ് സിറോ മലബാർ പാരിഷ് ഹാളിൽ നടന്ന ടെക്സാസ് ഒക്‍ലഹോമാ ഇന്റർപാരിഷ് ടാലന്റ് മത്സരങ്ങൾ അത്യുജ്ഞലവും അവിസ്മരണീയവും ആയി. പെയർലാന്റ് സെന്റ് മേരിസ് ചർച്ച് ആതിഥേയത്വം വഹിച്ചു.

എട്ട് സിറോമലബാർ പള്ളികളിൽ നിന്ന് അഞ്ഞൂറോളം മത്സരാർഥികളാണ് പങ്കെടുത്തത് ഏറ്റവും അധികം പോയിന്റ് നേടി സെന്റ് അൽഫോൻസാ കോപ്പേൽ ചർച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെന്റ് അൽഫോൻസാ ചർച്ചിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത വിസ്മയ ജോസഫ് സെമിക്ലാസിക്കൽ ഡാൻസ്, മലയാളം, ഇംഗ്ലിഷ് ഗാനം ഇവയിൽ ഒന്നാം സ്ഥാനവും ഫോക്ക് ഡാൻസിൽ രണ്ടാം സ്ഥാനവും നേടി  ടാലന്റ് സ്റ്റാർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 

മിനി ശ്യാമിന്റെ ശിഷ്യത്വത്തിലാണ് വിസ്മയ ഡാൻസ് പഠിച്ചത്. ഗ്രൂപ്പ് ഡാൻസിൽ കാൽഗറി രണ്ടിലും മൂന്നിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് അൽഫോൻസാ കോപ്പേൽ ചർച്ച് ടീമിനു സ്കൂൾ യൂണിവേഴ്സിറ്റി തലങ്ങളിൽ കലാതിലകപ്പട്ടം നേടിയ ശീതൾ സെബിൻ കോറിയോഗ്രാഫ് നിർവഹിച്ചു.

vismaya's-trophy

ഐപിടിഎഫ് ആദ്യമായി നടത്തിയ മാർഗംകളിയിലും സെന്റ് അൽഫോൻസാ കോപ്പേൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി, ശീതൾ സെബിൻ, ഗ്ലാഡിസ് മുണ്ടക്കൽ ബിൻസി തോമസ്, മഞ്ജു, നിതുല, നികിതാ, ക്രിസ്റ്റൽ പ്രവീൺ, നിഷ ബെൽജി എന്നിവർ മാർഗംകളിയിൽ വേഷമിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.