Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെക്സിക്കോയിൽ ഭൂചലനം: 5 മരണം

mexico earth quake

മെക്സിക്കോ സിറ്റി∙ മെക്സിക്കോയുടെ തെക്കന്‍ തീരപ്രദേശത്തുണ്ടായ ഭൂചലനത്തില്‍ അഞ്ചു പേര്‍ മരിച്ചു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ മെക്സിക്കോയിലുണ്ടായത്. നിരവധി കെട്ടിടങ്ങളും ഭാഗികമായി തകർന്നു. 1985ൽ ആയിരങ്ങൾ മരണപ്പെട്ട ഭൂചലനത്തേക്കാൾ തീവ്രതയാണ് ഇന്നലത്തേതിന് രേഖപ്പെടുത്തിയത്. എന്നാൽ നഗരത്തിലെ നാശനഷ്ടങ്ങളുടെ കണക്ക് കുറവാണെന്നാണ് റിപ്പോര്‍ട്ട്.

ഭൂചലനത്തിൽ മെക്സിക്കോ സിറ്റി എയർപോർട്ടിന്റെ ജനാലകൾ തകർന്നു. തെക്കൻ സംസ്ഥാനമായ ഷിയാപാസിൽ നിന്നും 54 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഇവിടെ മൂന്നു പേർ മരിച്ചതായാണ് വിവരം. തൊട്ടടുത്ത തബാസ്കോയിൽ രണ്ടും പേരും മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. അതേ സമയം വരും മണിക്കൂറുകളിൽ മെക്സിക്കൻ തീരത്ത് സുനാമി തിരകൾ അടിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് സുനാമി നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കന്‍ സമോവയിലും ഹവായി ദ്വീപിലും സുനാമി ഭീഷണിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.