Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗുരുധര്‍മ പ്രചരണസഭ അരിസോണ ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു

sreenarayana_pic2

ഫീനിക്‌സ് ∙ ഗുരുധര്‍മ്മ പ്രചാരണസഭ അരിസോണ ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാരമ്പര്യ തനിമയാര്‍ന്ന ഓണസദ്യ, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, സജിത ഷാനവാസിന്റെ നേതൃത്വത്തിൽ തിരുവാതിരക്കളി, മീര, ശ്രീ ലക്ഷ്മി, യുക്ത എന്നിവരുടെ ജിമ്മിക്കി കമ്മല്‍ ഡാന്‍സ്, വഞ്ചിപ്പാട്ട്, കല, ശ്രീജ എന്നിവരുടെ ഓണപ്പാട്ടുകളും, മഹാബലിയും വാമനനും സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു.

sreenarayana_pic3

വൈകുന്നേരം നടന്ന ഗുരുദേവ ജയന്തി സമ്മേളനം ഗുരുധര്‍മ്മപ്രചരണ സഭ പ്രസിഡന്റ് ഷാനവാസ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ വളര്‍ന്നുവരുന്ന പുതുതലമുറക്ക് ഗുരുദര്‍ശനത്തെ പരിചയപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് തങ്ങള്‍ ശിവഗിരി മഠത്തോടു ചേര്‍ന്നുനിന്നു നിര്‍വഹിക്കുവാന്‍ ശ്രമിക്കുന്നതെന്ന് ഡോ. വിനയ് പ്രഭാകരന്‍ സ്വാഗത പ്രസംഗത്തില്‍ പരാമര്‍ശിച്ചു .ജോലാല്‍ കരുണാകരന്‍ ഗുരുദേവ കൃതി ആയ ദൈവദശകത്തെ കുറിച്ച് ക്ലാസ് എടുത്തു .

sreenarayana_pic4

ഡോ. ദീപ ധര്‍മ്മരാജന്‍, ദേവദാസ് കൃഷ്ണന്‍കുട്ടി, ശ്രീജിത്ത്, പ്രവീണ്‍, ശ്യാം തുടങ്ങിയവര്‍ സംസാരിച്ചു ഗുരുധര്‍മ്മപ്രചരണസഭ സെക്രട്ടറി ശ്രീനി പൊന്നച്ചന്‍ നന്ദി പറഞ്ഞു. വെബ്‌സൈറ്റ്: www.gdps.org.

sreenarayana_pic5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.