Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇർമ കൊടുങ്കാറ്റ്;യുഎസിലെ പ്ലാന്റുകൾ അടച്ചുപൂട്ടാനൊരുങ്ങി വാഹനനിർമാതാക്കള്‍

hyundai

സിയോൾ∙ ഇർമ കൊടുങ്കാറ്റ് മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങളൊഴിവാക്കുന്നതിന് പ്ലാന്റുകള്‍ താൽക്കാലികമായി അടച്ചുപൂട്ടുകയാണെന്ന് കാർ കമ്പനികൾ. കാർ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കോയും കിയാ മോട്ടോർസ് കോര്‍പ്പുമാണ് ഇർ‌മയെ ഭയന്ന് യുഎസിലെ പ്ലാന്റുകൾ അടച്ചുപൂട്ടുന്നത്. ഹ്യുണ്ടായ് മോട്ടോർസിന്റെ അലബാമയിലെ പ്ലാന്റ് ബുധനാഴ്ച വരെ അടച്ചിടുകയാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. കിയാ മോട്ടോര്‍സിന്റെ ജോർജിയ പ്ലാന്റിലെ പ്രവര്‍ത്തനങ്ങളും ഇര്‍മയെ തുടര്‍ന്ന് ഒരു ദിവസത്തേക്ക് നിർത്തിവെക്കും.

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് ഇർമ കൊടുങ്കാറ്റ് യുഎസില്‍ വീശുന്നത്. കൊടുങ്കാറ്റിനെത്തുടർന്ന് ഫ്ലോറിഡയിൽ നിന്ന് 65 ലക്ഷം പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്. കൊടുങ്കാറ്റിൽ മിയാമിയുൾപ്പെടെയുള്ള നഗരങ്ങൾ പൂർണമായും ഒറ്റപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.