Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പട്ടിയെ വളർത്താൻ അനുവദിച്ചില്ല; മകൻ അമ്മയെ വെടിവച്ചുകൊന്നു

കൊല്ലപ്പെട്ട ലിസാ വിൽസണും മകനും കൊല്ലപ്പെട്ട ലിസാ വിൽസണും മകനും

മിഷിഗൺ∙ പട്ടിക്കുട്ടിയെ വളർത്തേണ്ടെന്ന് പറഞ്ഞതിന് പത്തൊമ്പതു കാരൻ അമ്മയെ വെടിവച്ചുകൊന്നു. മിഷിഗണിലെ ലിസാ വിൽസണാണ് മകന്റെ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഇവർ വൈറ്റ്ഫീൽഡ് ടൗൺഷിപ്പിലെ വീട്ടിൽ ഉറങ്ങുമ്പോൾ മകനായ അൻഡ്രു വിൽസൺ വെടിവക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ലിസ വിൽസനും മകനും തമ്മിൽ പട്ടിക്കുട്ടിയുടെ പേരിൽ വഴക്കുണ്ടായി. വീട്ടിൽ പട്ടിയെ വളർത്താനാകില്ലെന്ന് ലിസ അൻഡ്രൂസിനോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണം.

 അൻഡ്രു തന്നെയാണ് പിന്നീട് പൊലിസിനെ വിളിച്ച് അമ്മയുടെ മരണ വിവരം അറിയിക്കുന്നത്. പൊലിസെത്തുമ്പോൾ തലക്ക് പുറകിൽ വെടിയേറ്റ നിലയിലായിരുന്നു ലിസയുടെ മൃതദേഹം ഉണ്ടായിരുന്നത്. കൊലപാതകം നടന്ന ദിവസം അമ്മയും മകനുമല്ലാതെ മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന 22 മാഗ്നം റൈഫിൾ ഉപയോഗിച്ചാണ് ഇയാൾ കൃത്യം നടത്തിയതെന്ന് പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. ശേഷം തോക്ക് മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് അമ്മയുടെ മരണവിവരം പൊലിസിനെ അറിയിക്കുന്നത്. ഇയാൾ ഉപേക്ഷിച്ച തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അൻഡ്രു വിൽസന്റെ പേരിൽ നേരത്തെ ക്രിമിനൽ നടപടികളൊന്നും ഉണ്ടായിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ അൻഡ്രു നിലവിൽ പോലിസ് കസ്റ്റഡിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.