Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക; മധു കൊട്ടാരക്കര പുതിയ പ്രസിഡന്റ്

ജോർജ് തുമ്പയിൽ
madhu

ന്യൂയോർക്ക്∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റായി മധു കൊട്ടാരക്കരയെ തിരഞ്ഞെടുത്തു. യുഎസിൽ കേരള എക്സ്പ്രസ്, ആദ്യകാല പത്രമായ അശ്വമേധം എന്നിവയിൽ പ്രവർത്തിച്ച മധു മികച്ച വ്യക്തിത്വത്തിനുടമകൂടിയാണ്. കൊട്ടാരക്കരയിൽ മലയാള മനോരമയുടെ ചുമതല വഹിച്ചിരുന്ന പിതാവിനൊപ്പം പ്രവര്‍ത്തിച്ചാണ് മധു പത്രപ്രവർത്തന മേഖലയിലേക്ക് കടന്നവുവരുന്നത്. പഠന കാലത്ത് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിലെ ന്യൂസ് ലെറ്റർ ആയ യൂണിവേഴ്സിറ്റി ന്യൂസിന്റെ എഡിറ്റോറിയൽ ബോർഡംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 

2008ൽ ഇന്ത്യ പ്രസ്ക്ലബ് ന്യൂയോർക്ക് ചാപ്ടർ ജനറൽ സെക്രട്ടറിയായി. 2013–16 കാലഘട്ടത്തിൽ പ്രസ് ക്ലബിന്റെ ദേശീയ സെക്രട്ടറിയായി. 2010ൽ നാലാമത് പ്രസ്ക്ലബ് കോൺഫറൻസ് കൺവീനറായും പ്രവർത്തിച്ചു. 2011ൽ ഇന്ത്യ പ്രസ് ക്ലബ് നാഷണൽ ജനറൽ സെക്രട്ടറി. ഇന്ത്യ പ്രസ് ക്ലബ് അഡ്വൈസറി ബോർഡ് വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിൽ ന്യൂജഴ്സി കേന്ദ്രമാക്കി ഗവൺമെന്റ്, മിലിട്ടറി കോൺട്രാക്ടുകൾ സ്വന്തമായി ഏറ്റെടുത്ത് നടത്തുകയാണ്. ഇതോടൊപ്പം കൊട്ടാരക്കര കിംഗ്സ് എഡ്യുക്കേഷൻ ട്രസ്റ്റ് ചെയര്‍മാനായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് അധ്യാപകൻ വൈ രാജൻ, കോട്ടയം പൈക്കടാസ് കോളജ് മുൻ പ്രിൻസിപ്പൽ വത്സ രാജൻ ദമ്പതികളുടെ മകനാണ്. സ്വപ്ന രാജനാണ് ഭാര്യ. അമ്മു, തുമ്പി എന്നിവർ മക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.