Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡെൽമ ഓണാഘോഷം 16 ന്

delma-12

ഡെലാവെർ∙ഡെലാവെർ മലയാളി അസോസിയേഷൻ (ഡെൽമ) നടത്തുന്ന ഓണാഘോഷം സെപ്റ്റംബർ പതിനാറ് ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെ ഡെലാവെർ ഹൊക്കേസിന് ലക്ഷ്മി ടെംപിളിൽ വച്ച് നടക്കും. ഫോമാ വിമൻസ് ഫോറം സെക്രട്ടറി രേഖ നായർ ആണ് മുഖ്യാതിഥി ആയി എത്തുന്നത് .

ചെണ്ടമേളവും പുലിക്കളിയും തിരുവാതിരയും കൈകൊട്ടിക്കളിയും മോഹിനിയാട്ടവും ഉൾപ്പെടുന്ന തനതു കേരളീയ കലകൾ ഓണാഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.വിഭയ സമൃദ്ധമായ ഓണസദ്യയും ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക്– അബിത ജോസ് (302-561-1395), സുമ ബിജു (302-743-6262) , ഡെബ്ബി അൽമേഡ (302-540-5402), ജൂലി വിൽ‌സൺ (302-757-4140), മീര നായർ (302-898-1627)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.