Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും നടത്തി

mathve-1

ന്യൂയോര്‍ക്ക്∙ വൈറ്റ്പ്ലെയിന്‍സ് സെന്‍റ്മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയില്‍ ദൈവമാതാവിന്‍റെ  ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും നടത്തി.

mathve-12

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ  മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, പ്രദക്ഷിണവും നേര്‍ച്ച വിളമ്പും സ്നേഹവിരുന്നും നടന്നു.സുവിശേഷങ്ങളില്‍ വളരെക്കുറച്ചു മാത്രം പരാമര്‍ശിക്കപ്പെടുകയും എന്നാല്‍ സഭയുടെ ദൈവശാസ്ത്രത്തില്‍ നിറഞ്ഞ സാന്നിധ്യമായിരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ദൈവമാതാവിന്റെതെന്ന് മെത്രാപ്പോലിത്ത പറഞ്ഞു.

mathve-15

സഭയുടെതന്നെ പ്രതീകമായിട്ടാണ് ദൈവമാതാവിനെ സഭ കാണുന്നത്.

മനുഷ്യനായവതരിച്ച ദൈവത്തെ പ്രസവിച്ച മാതാവെന്നതിനുപരി മനുഷ്യനു  ദൈവവുമായുള്ള ബന്ധത്തിന്‍റെ പ്രതീകവും കൂടിയാണ് മാതാവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

mathve-13

എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബ്ബാനയും വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയും വചനശുശ്രൂഷയും നടന്നു. ഇടവക വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍,  വികാരിമാരായ ജോബ്സന്‍ കോട്ടപ്പുറം,തോമസ് പോള്‍, ഡോ. നൈനാന്‍ കെ. ജോര്‍ജ്, ഷിബു വേണാട് മത്തായി, കോശി ഫിലിപ്പ്,സഖറിയ നൈനാന്‍ (സഖേര്‍) എന്നിവര്‍ വിശുദ്ധ കുര്‍ബ്ബാനയും  വചനശുശ്രൂഷയും നിര്‍വഹിച്ചു.

mathve-14
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.