Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്രണ്ട്‌സ് ഓഫ് റാന്നി ഓണാഘോഷം

Friends-of-ranny-officials1

ഫിലാഡൽഫിയ∙ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ ഓണാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പ്രസിഡന്റ് സുരേഷ് നായർ അറിയിച്ചു. സെപ്റ്റംബർ 30 ശനിയാഴ്ച വൈകിട്ട് 5.30 നു ഫിലാഡൽഫിയയിലെ അസെൻഷൻ മാർത്തോമാ ഓഡിറ്റോറിയത്തിൽ ആണ് ആഘോഷം നടക്കുക.
ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനായി പ്രസിഡന്റ് സുരേഷ് നായർ, സെക്രട്ടറി സുനിൽ ലാമണ്ണിൽ, ട്രസ്റ്റീ സുനിൽ തോമസ്, ചെയർമാന്‍ സജി  കരിംകുറ്റി എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി ജോർജ് മാത്യു,മാത്യു ജോർജ്,ജെയിംസ്,മനു ചെറുകത്തറ,ടിനു,റെജി കാരക്കൽ,ക്രിസ്റ്റി, ദീപ ജെയിംസ്,ജയശ്രീ നായർ, എലിസബത്ത് ജോർജ്, സുനി മനോജ്, സിനി സുനിൽ, തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
തിരുവാതിര, ഭരത നാട്യം, കുച്ചുപ്പുടി, വാദ്യമേളം, താലപ്പൊലി,ഗാനമേള തുടങ്ങി നിരവധി കലാ പരിപാടികൾക്കൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്– സുരേഷ് നായർ 2675158375, സുനിൽ ലാമണ്ണിൽ 2154606805

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.