Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹാർവി ചുഴലി മോൾഡ് അപകടകാരിയാണെന്ന് ഡോ. മാണി സ്കറിയ

പി.പി.ചെറിയാൻ
mold2

മക്കാലൻ ∙ ഹാർവി ചുഴലിയെ തുടർന്നുണ്ടായ വെള്ളപൊക്കം വീടുകളെ ബാധിച്ചിട്ടുണ്ടെങ്കിൽ മോൾഡ് രൂപപ്പെടുവാൻ സാധ്യത കൂടുതലാണെന്നും മരണം  വരെ സംഭവിക്കാവുന്ന അപകടകാരിയായ മോൾഡിനെ കുറിച്ചു ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് ഈ വിഷയത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്ക്  ക്ലാസ്സെടുക്കുന്ന മെക്കാലനിൽ നിന്നുള്ള ഡോ. മാണി സ്കറിയ നിർദ്ദേശിച്ചു.

വീടിനകത്തു വെള്ളം പ്രവേശിച്ചാൽ മിൽഡ്യു (മോൾഡ്) അഥവാ പൂപ്പൽ വളരെ വേഗത്തിലാണ് കെട്ടിട സാമഗ്രികളിൽ വ്യാപിക്കുകയെന്നു  മാണി സ്പകറിയ പറഞ്ഞു. മോൾഡിൽ നിന്നും പ്രവഹിക്കുന്ന  വിഷാംശം രോഗപ്രതിരോധ ശക്തി കുറവുള്ള കുട്ടികളേയും പ്രായമായവരേയുമാണ് എളുപ്പം ബാധിക്കുന്നത്.

mold1

മോൾഡ് നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ എത്രയും  വേഗം ആരംഭിക്കേണ്ടതാണ്. മോൾഡ് ബാധിച്ച ഷീറ്റ് റോക്ക്, കാർപറ്റ് പാഡിങ്ങ്, കാർപറ്റ് എന്നിവ ഭാഗീകമായല്ല പൂർണ്ണമായും മാറ്റേണ്ടതാണെന്ന് മാണി പറഞ്ഞു.

മോൾഡ് ട്രീറ്റ് ചെയ്യുന്നതിനുള്ള വിദഗ്ദ തൊഴിലാളികൾ കുറവാണ്. മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിട്ടായിരിക്കണം  മോൾഡ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തേണ്ടതെന്നും  അദ്ദേഹം നിർദ്ദേശിച്ചു. വെള്ളം കയറിയതുമൂലം ഉണ്ടാകുന്ന തകരാറുകൾ  കണ്ടെത്തുന്നതിന് മോയ്ച്ചർ മീറ്റർ പ്രയോജനം ചെയ്യുമെന്നും വായുവിലൂടെ വ്യാപിക്കുന്ന വിഷാംശം കൈകാര്യം ചെയ്യുന്നതു വളരെ ശ്രദ്ധയോടെ വേണമെന്നും മാണി പറഞ്ഞു.

മോൾഡ് നിയന്ത്രിക്കുന്നതിന് നിയമ നിർമ്മാണം നടത്തുന്നതിന് ടെക്സസ് ഗവൺമെന്റ് നിയമിച്ച വിദഗ്ദ സമിതിയിൽ അംഗമായിരുന്ന ഡോ. മാണി സ്കറിയയെ  ഈ വിഷയത്തിൽ ബന്ധപ്പെടാവുന്നതാണ്.
(Mani Skaria@useitrus.com



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.