Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അവയവദാനം പുണ്യം. ഫോമാ വിമൻസ് ഫോറം സെമിനാർ ഒക്ടോബർ ഒന്നിന്

വിനോദ് കോണ്ടൂർ ഡേവിഡ്
organ-donation1

ന്യൂയോർക്ക് ∙ ഓർഗൻ ഡൊണേഷൻ, ട്രാൻസ്പ്ലാന്റേഷൻ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്താൻ ഫോമാ വിമൻസ് ഫോറം ഒരു സെമിനാർ സംഘടിപ്പിക്കുന്നു. ഓറഞ്ച് ബർഗിലെ സിതാർ പാലസ് ഇന്ത്യൻ റസ്റ്ററന്റിൽ ഒക്ടോബർ ഒന്ന് ഞായറാഴ്ച 2.30 മുതൽ 6.30 വരെ നടത്തുന്ന ഈ സെമിനാറിൽ അവയവദാനത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയുള്ള വിദഗ്ധ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും.

സ്വന്തം വൃക്ക ദാനം ചെയ്ത് സഹാനുഭൂതിയുടെ മകുടോദാഹരണമായി മാറിയ വിമൻസ് ഫോറം സെക്രട്ടറി രേഖാ നായരോടുള്ള ആദരവും പിന്തുണയും അറിയിക്കാനുള്ള ഒരു വേദിയായിരിക്കും ഈ സെമിനാർ എന്ന് വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. സാറാ ഈശോ അറിയിച്ചു.

organ-donation2

വിമൻസ് ഫോറം മിഡ് അറ്റ്ലാന്റിക് ചാപ്റ്ററും ന്യൂയോർക്ക് മെട്രോ, എംപയർ ചാപ്റ്ററുകളും ചേർന്ന് സംയുക്തമായി നടത്തുന്ന ഈ സെമിനാറിൽ വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാരും പങ്കെടുക്കും. രേഖയിൽ നിന്നും കിഡ്നി സ്വീകരിച്ച ദീപ്തി നായരും ചടങ്ങിൽ ആദരിക്കപ്പെടും.

ന്യൂയോർക്കിൽ നെഫ്രോളജിസ്റ്റ് ആയ ഡോ. മധു ഭാസ്കർ, സൗത്ത് ഏഷ്യൻ മാരോ റിക്രൂട്ടിംഗ് ഏജൻസി (സമാർ) മെഡിക്കൽ ഡയറക്ടറും പ്രോഗ്രാം ഓഫീസറുമായ ഡോ. റോൺ ജേയ്ക്കബ് എന്നിവർ  കിഡ്നി, ബോൺ മാരോ ട്രാൻസ് പ്ലാന്റേഷൻ എന്നിവയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിക്കും.

മരണശേഷവും ജീവിച്ചിരിക്കുമ്പോൾ തന്നെയും അവയവദാനം ചെയ്യാനുള്ള അവസരങ്ങളെപ്പറ്റി സെമിനാറിൽ ചർച്ച ചെയ്യപ്പെടും. എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് വിമൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ഡോ. സാറാ ഈശോ: 845 304 4606, രേഖ നായർ : 347 885 4886, ലോണാ ഏബ്രഹാം : 917 297 0003

ഷീലാ ശ്രീകുമാർ : 732 925 8801, ഡോണ ജോസഫ് : 914 441 3300, ബെറ്റി ഉമ്മൻ : 914 523 3593, റോസമ്മ അറയ്ക്കൽ : 718 619 5561, ലാലി കളപുര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.